നിക്കരാഗ്വയുടെ ഭരണകൂടം സഭാവിരുദ്ധ നടപടികൾ തുടരുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയുടെ കത്തോലിക്കാസഭാവിരുദ്ധ സർക്കാർ രണ്ടു വൈദികരെക്കൂടി അറസ്റ്റു ചെയ്തു.
മത്തഗാൽപ രൂപതയിൽപ്പെട്ട യഥാക്രമം, സാൻ റമോൺ, സാൻ ഇസിദോർ എന്നീ ഇടവകകളുടെ വികാരിമാരായ ഉളീസെസ് റെനേ വേഗ മത്തമോറോസ്, എദ്ഗാർഡ് സകാസ എന്നീ വൈദികരാണ് ആഗസ്റ്റ് 1-ന് വ്യാഴാഴ്‌ച അറസ്റ്റു ചെയ്യപ്പെട്ടത്.
മനാഗ്വയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ഡോമിനിക് ഗുസ്മാൻറെ തിരുന്നാൾ ആഘോഷവേളയിലായിരുന്നു ഈ പോലീസ്സ് നടപടി. 2023 ഡിസംബറിലും നടപ്പുവർഷം ജനുവരിയിലും മത്തഗാല്പയിൽ അറസ്റ്റുകൾ നടന്നിരുന്നു. ജനുവരിയിൽ അറസ്റ്റു ചെയ്യപ്പെട്ടത്ത് മത്തഗാല്പ രൂപതയുടെ മെത്രാൻ റൊളാന്തൊ ആൽവരെസ് ആയിരുന്നു. അതുപോലെതന്നെ 2018-നു ശേഷം സന്ന്യാസിസന്ന്യാസിനികളുൾപ്പെടെ നൂറ്റിനാല്തോളം പേർ അന്നാട്ടിൽ നിന്ന് നാടുകടത്തപ്പെട്ടിട്ടുണ്ട്. നിരവധി സഭാ സംഘടനകളുടെ പദവി സർക്കാർ എടുത്തുകളഞ്ഞിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: