സഭൈക്യവാര പ്രാർത്ഥന സഭൈക്യവാര പ്രാർത്ഥന  

ക്രിസ്ത്യൻ ഐക്യവാര പ്രാർത്ഥനകളും, ചിന്തകളും പ്രസിദ്ധീകരിച്ചു

2025 ലെ ക്രിസ്ത്യൻ ഐക്യവാരത്തിനുള്ള പ്രാർത്ഥനകൾ പ്രസിദ്ധീകരിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, പതിനൊന്നാം അദ്ധ്യായം, ഇരുപത്തിയാറാം തിരുവചനം, “നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ?" എന്നുള്ളതാണ് ഈ വർഷത്തെ പ്രധാനപ്രമേയം.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ക്രിസ്തുവർഷം 325ൽ  കോൺസ്റ്റാൻ്റിനോപ്പിളിനടുത്തുള്ള നിസിയയിൽ നടന്ന ക്രിസ്ത്യാനികളുടെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലിൻ്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച്, 2025 ലെ ക്രിസ്ത്യൻ ഐക്യവാര പ്രാർത്ഥനകളും, ചിന്തകളും പൊതുഉപയോഗത്തിനായി പ്രസിദ്ധീകരിച്ചു. ഇറ്റലിയിലെ ബോസ് ആശ്രമത്തിലെ അന്തേവാസികളും, ആഗോള ക്രൈസ്തവസമൂഹത്തിന്റെ സഭായോഗവും ചേർന്നാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, പോർച്ചുഗീസ്, അറബ് എന്നീ ഭാഷകളിലാണ് ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ 1700 മത് വാർഷികം ആഘോഷിക്കപ്പെടുമ്പോൾ, ഇത്തവണത്തെ സഭൈക്യവാരത്തിനു പ്രാധാന്യമേറുന്നു. ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മുടെ പൊതു വിശ്വാസം പ്രതിഫലിപ്പിക്കാനും ആഘോഷിക്കാനുമുള്ള ഒരു അദ്വിതീയ അവസരം കൂടി നല്കപ്പെടുകയാണ് ഈ ജൂബിലി വർഷത്തിൽ.

2025-ലെ പ്രാർത്ഥനയുടെ ആഴ്‌ച നമ്മെ ഈ പങ്കുവയ്ക്കുന്ന  പൈതൃകത്തെ ഒരിക്കൽ കൂടി ആഴത്തിൽ മനസിലാക്കുവാനും,  ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മെ ഒന്നിപ്പിക്കുന്ന വിശ്വാസത്തിലേക്ക് കൂടുതൽ അടുക്കുവാനും സഹായിക്കുന്നു. അതേസമയം പ്രധാന പ്രമേയം, ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിലും, ആഗോള  ക്രൈസ്തവസമൂഹത്തിന്റെ സഭായോഗവും ചേർന്നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏഷ്യ ഉൾപ്പെടുന്ന വടക്കൻ അർദ്ധഗോളത്തിലെ രാജ്യങ്ങൾ പരമ്പരാഗതമായി സഭൈക്യവാരമായി തിരഞ്ഞെടുത്തിരിക്കുന്നത്, ജനുവരി പതിനെട്ടു മുതൽ ഇരുപത്തിയഞ്ചുവരെയുള്ള ദിവസങ്ങളാണ് എന്നാൽ, അതേസമയം തെക്കൻ അർദ്ധഗോളത്തിലെ രാജ്യങ്ങൾ ഈ പ്രാർത്ഥനയ്ക്കായി പെന്തെക്കോസ്ത് തുടങ്ങിയ മറ്റു അവസരങ്ങളാണ് തിരഞ്ഞെടുക്കുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2024, 13:28