തിരയുക

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേ രക്തസാക്ഷികളുടെ സ്റ്റേഡിയത്തിൽ" യുവജനങ്ങളുമായും മതബോധനവാദികളുമായും പാപ്പാ നടത്തിയ കൂടികാഴ്ച സമയത്ത് പകർത്തിയ ചിത്രം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേ രക്തസാക്ഷികളുടെ സ്റ്റേഡിയത്തിൽ" യുവജനങ്ങളുമായും മതബോധനവാദികളുമായും പാപ്പാ നടത്തിയ കൂടികാഴ്ച സമയത്ത് പകർത്തിയ ചിത്രം.  (Vatican Media)

ഏവരും ക്രിസ്തുവിൽ അനുരഞ്ജിതർ" എന്ന പ്രമേയവുമായി പാപ്പായുടെ യാത്ര കോംഗോയിൽ

ജനുവരി 31 ആം തിയതി - ഫെബ്രുവരി 5 വരെ ഫ്രാൻസിസ് പാപ്പാ തന്റെ നാൽപതാം അപ്പോസ്തോലിക സന്ദർശനം നടത്തുന്നത് കോംഗൊ റിപ്പബ്ലിക്ക് ദക്ഷിണ സുഡാ൯ എന്നീ രാജ്യങ്ങളിലേക്കാണ്. "ഏവരും ക്രിസ്തുവിൽ അനുരഞ്ജിതർ" എന്ന പ്രമേയവുമായി പാപ്പായുടെ ഈ അപ്പോസ്തലിക യാത്രയിലെ ഫെബ്രുവരി 1ആം തിയതി, ബുധനാഴാഴ്ച്ച പ്രാദേശിക സമയം 4.30 ന് ആരംഭിച്ച് ഫെബ്രുവരി 2ആം തിയതി, വ്യാഴാഴ്ച്ച 11.00 മണി വരെ നടന്ന പരിപാടികളുടെ സംക്ഷിപ്ത വിവരണം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ശബ്ദരേഖ

കോംഗൊ റിപ്പബ്ലിലേക്കും, ദക്ഷിണ സുഡാനിലേക്കും അപ്പോസ്തലിക സന്ദർശനം തുടരുന്ന പാപ്പാ അപ്പോസ്തോലിക നൂൺഷിയോയുടെ ആസ്ഥാനത്തു വച്ച് പ്രാദേശിക സമയം 16.30ന് രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് അക്രമത്തിനിരയായവരുമായി കൂടിക്കാഴ്ച നടത്തി. അവിടത്തെ പൊന്തിഫിക്കൽ പ്രാധാന്യധ്യമുള്ള ഹാളാണ് അതിനായി സജ്ജീകരിച്ചിരുന്നത്. ഗാനാലാപനത്തോടെ ആരംഭിച്ച കൂടിക്കാഴ്ചയിൽ ഒരു വീഡിയോ പ്രദർശനം ഉണ്ടായിരുന്നു. ബ്യൂട്ടേംബോ-ബെനി, ഗോമ,ബുനിയ,ബുക്കാവ്, ഉവിര എന്നീ പ്രദേശങ്ങളിൽ നടന്ന ആക്രമണത്തിൽ ഇരകളായവർ നടത്തിയ സാക്ഷ്യങ്ങളുണ്ടായിരുന്നു. അവയെല്ലാം ശ്രദ്ധാപൂർവ്വം ശ്രവിച്ച പരിശുദ്ധ പിതാവ് അതിനു ശേഷം തന്റെ സന്ദേശം നൽകി. പാപ്പായുടെ സന്ദേശം ശ്രവിച്ച ശേഷം അവിടെ സന്നിഹിതരായ പീഡിതർ ക്ഷമിക്കാനുള്ള പ്രതിജ്ഞയെടുത്തു. തുടർന്ന് പാപ്പാ അപ്പോസ്തോലിക ആശീർവാദം നൽകി.

പ്രാദേശിക സമയം18.30 ന് പാപ്പാ ചില കാരുണ്യ പ്രവർത്തകരുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച നടത്തി. ഈ കൂടികാഴ്ചയും അപ്പോസ്തോലിക് ന്യൂൺഷിയേച്ചറിൽ വച്ചു തന്നെയാണ് നടന്നത്.

ടെലിമ ഒൻഗെൻഗെ, ദെ ലാ റീവെ ആശുപത്രിയിലിലെ കുഷ്ഠരോഗികൾ, ഫാസ്റ്റ അസോസിയേഷൻ, ചെൻത്രോ ഡ്രീം, ബോണ്ടെക്കോ ഗ്രാമത്തിൽ നിന്നുള്ള ബധിരരും-മൂകരുമായവർ, ഫോക്കലാർ പ്രസ്താനത്തിന്റെ പെറ്റി ഫ്ലേം സ്കൂളുകളിൽ നിന്നുള്ള അന്ധർ, മ്വാണ്ടയിൽ നിന്നുള്ള ട്രാപ്പിസ്റ്റ് കന്യാസ്ത്രീകൾ എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. കൂടിക്കാഴ്ചയിൽ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഈ ആറ് അസോസിയേഷനുകളുടെ ഹ്രസ്വ അവതരണങ്ങൾ ഉണ്ടായിരുന്നു. അതിനെ തുടർന്ന് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം നൽകി.

പാപ്പായുടെ പ്രഭാഷണത്തിന് ശേഷം "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ " എന്ന പ്രാർത്ഥന നടത്തി. കൂടിക്കാഴ്ചയുടെ  അവസാനം, അവിടെ സന്നിഹിതരായവർക്ക്  പാപ്പാ തന്റെ ആശീർവാദം നൽകി. 19.30 ന്  അത്താഴം സ്വകാര്യമായി കഴിച്ചശേഷം  പാപ്പാ വിശ്രമിച്ചു.

ഫെബ്രുവരി 2 ആം തിയതി,വ്യാഴാഴ്ച പാപ്പായുടെ പരിപാടികൾ ആരംഭിച്ചത് പ്രാദേശിക സമയം രാവിലെ  07.00 മണിക്ക് സ്വകാര്യമായി അർപ്പിച്ച  വിശുദ്ധ ബലിയോടുകൂടിയാണ്. അതിന് ശേഷം ഏകദേശം അപ്പോസ്തോലിക നുൺഷ്യേച്ചരിൽ നിന്ന് 08.50 ന് 2.9 കി.മീ അകലെയുള്ള രക്തസാക്ഷി മെതാനത്തിലേക്ക് പാപ്പാ കാറിൽ യാത്രയായി.

പെന്തക്കോസ്താ രക്തസാക്ഷി മൈതാനം:

1997 വരെ ഈ സ്റ്റേഡിയം അറിയപ്പെട്ടിരുന്നത് കമന്യോല സ്റ്റേഡിയം എന്നാണ്. കിൻഷാസയിലെ ലിങ്ക്വാലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1988 ഒക്ടോബർ 14 ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഇതിന്റെ പണി  1993 ഒക്ടോബർ 14ന് പൂർത്തിയാവുകയും 1994 സെപ്റ്റംബർ 14 ന്  ഉദ്ഘാടനം നടത്തുകയും ചെയ്തു.

ജെറോം അനാനി, ഇമ്മാനുവൽ ബാംബ, അലക്‌സാണ്ടർ മഹംബ, എവാരിസ്റ്റെ കിംബനാൽ എന്നീ നാല് രാഷ്ട്രീയ പ്രവർത്തകരുടെ പേരിലാണ് ഈ മൈതാനം അറിയപ്പെടുന്നത്. കാരണം സ്വേച്ഛാധിപതിയായ മൊബുട്ടുവിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഈ നാല് പേരെയും 1966 ജൂൺ 1-ന് സ്റ്റേഡിയം ഇപ്പോൾ പണിതിരിക്കുന്ന പ്രദേശത്ത് വെച്ച് തൂക്കിലേറ്റുകയായിരുന്നു. 80,000 പേരെ ഉൾക്കൊള്ളാൻ  കഴിയുന്ന ഈ മൈതാനം  പ്രധാനമായും അന്താരാഷ്ട്ര കൂടി കാഴ്ചകൾക്കും കായിക, സാംസ്കാരിക പരിപാടികൾക്കും വേണ്ടി ഉപയോഗിക്കുന്നു. ദേശീയ ഫുട്ബോൾ മൽസരങ്ങളും എഎസ് വിറ്റ, ഡെയറിങ് ക്ലബ്, മോട്ടേമ പെംബെ എന്നീ ക്ലബ്ബുകളുടെ മത്സരങ്ങളും മാത്രമല്ല മറ്റ് കായിക മത്സരങ്ങൾക്കും ആഥിതേയത്വം നൽകുന്ന ഈ മൈതാനം എട്ട്-വരി ട്രാക്ക് സജ്ജീകരിച്ചിരിച്ചിട്ടുള്ളതാണ്.

രാജ്യത്തെ മറ്റ് വലിയ കെട്ടിടങ്ങളെപ്പോലെ, ചൈനീസ് നിക്ഷേപകരിൽ നിർമ്മിച്ച സ്റ്റേഡിയത്തിന്റെ ആകൃതിയും വലിപ്പവും കാരണം ആഫ്രിക്കൻ ഫുട്ബോളിന്റെ കത്തീഡ്രലായി ഇത് കണക്കാക്കപ്പെടുന്നു. ഒരു ദേശീയ സ്റ്റേഡിയം എന്ന നിലയിൽ ഐതിഹാസികമായ ടാറ്റ റാഫേൽ സ്റ്റേഡിയത്തിന് പകരക്കാരനാവുകയായിരുന്നു ഇത്. ഫിഫയുടെ നിലവിലുള്ള സുരക്ഷാ നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച്  2008-ൽ വീണ്ടും ഇത് നവീകരിച്ചു. 9.10 ന് സ്റ്റേഡിയത്തിൽ എത്തിയ പാപ്പാ യുവജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ച ശേഷമാണ് വേദിയിലെത്തിയത്. 09.15 ന് രക്തസാക്ഷി സ്റ്റേഡിയത്തിൽ യുവജനങ്ങളുമായും മതബോധകരുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് പാപ്പാ ഇവിടെ സന്നിഹിതനായത്.

മെത്രാൻ സമിതിയുടെ അൽമായർക്കായുള്ള കാര്യാലയാധ്യക്ഷൻ പാപ്പായ്ക്ക് സ്വാഗതം ആശംസിച്ചു. അതിനെ തുടർന്ന് ഒരു യുവാവിന്റെ സാക്ഷ്യമുണ്ടായിരുന്നു. അതിന് ശേഷം പരമ്പരാഗത നൃത്തം അരങ്ങേറി. തുടർന്ന് ഒരു മതബോധന അദ്ധ്യാപകന്റെ സാക്ഷ്യമുണ്ടായിരുന്നു. അതിന് ശേഷം  പരിശുദ്ധ പിതാവ് സന്ദേശം നൽകി. പാപ്പായുടെ പ്രസംഗത്തിന് ശേഷം "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാർത്ഥനയും പാപ്പായുടെ അപ്പോസ്തോലിക ആശീർവ്വാദവും നൽകപ്പെട്ടു. അതിനെ തുടർന്ന്  പരിശുദ്ധ പിതാവിന് യുവജനങ്ങൾ സമ്മാനം നൽകി. അതിന് ശേഷം ഗാനങ്ങൾ ആലപിച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രാദേശിക സമയം 10.30 ന് പാപ്പാ അപ്പോസ്തോലിക് ന്യൂൺഷിയേച്ചറിലേക്ക് യാത്രയായി. അപ്പോസ്തോലിക് ന്യൂൺഷിയേച്ചറിലെത്തിയ പാപ്പാ ഉച്ചഭക്ഷണം സ്വകാര്യമായി കഴിച്ചു. അപ്പോസ്തോലിക് ന്യൂൺഷിയേച്ചരിൽ  രാജ്യത്തിന്റെ പ്രധാനമന്ത്രി പാപ്പായെ സന്ദർശിച്ചു. അപ്പസ്തോലിക് ന്യൂൺഷിയേച്ചറിലെ സ്വീകരണ മുറിയിൽ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പാപ്പാ അഭിവാദനം ചെയ്തു.

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി  ജീൻ-മൈക്കൽ സമ ലുക്കോണ്ടെ ക്യെംഗെ 1977-ൽ പാരീസിലാണ് ജനിച്ചത്. എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം ഉടൻ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. അവനീർ ഡു കോംഗോ പാർട്ടിയിലെ അംഗമായ അദ്ദേഹം ദേശീയ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടിമാരിൽ ഒരാളാണ്. ജെ. കബിലയുടെ ഭരണകാലത്ത് അദ്ദേഹം കായിക മന്ത്രി സ്ഥാനം വഹിക്കുകയും 2015-ൽ രാജിവയ്ക്കുകയും ചെയ്തു.

2019-ൽ, ആഫ്രിക്കയിലെ ഏറ്റവും വലിയ ഖനന കമ്പനിയായ ഗെകാമൈൻസ് എന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഖനന കമ്പനിയുടെ ജനറൽ മാനേജരായി. 2021 ഫെബ്രുവരിയിലാണ് പ്രസിഡന്റ് ഷിസെകെദി അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 February 2023, 14:41