കൊളോംബിയയുടെ പ്രസിഡൻറ് പേത്രൊ ഉറേഗൊ വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പായും തെക്കെ അമേരിക്കൻ നാടായ കൊളോംബിയയുടെ പ്രസിഡൻറ് ഗുസ്താവൊ ഫ്രൻസീസ്കൊ പേത്രൊ ഉറേഗൊയും തമ്മിൽ കൂടിക്കാഴ്ച നടത്തി.
വത്തിക്കാനിൽ ജനുവരി 19-നായിരുന്നു (19/01/24) 35 മിനിറ്റു ദീർഘിച്ച ഈ കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി. ഇരുവരും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് ഉറേഗൊ രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായി വത്തിക്കാൻ സംസ്ഥാനകാര്യാലയത്തിൽ വച്ച് സംഭാഷണം നടത്തി.
പലിശുദ്ധസിംഹാനവും കൊളോംബിയയും തമ്മിലുള്ള ബന്ധം നന്നായി തുടരുന്നതിൽ ഇരുവരും സംതൃപ്തി രേഖപ്പെടുത്തി. സംഭാഷണം, സാമൂഹ്യ നീതി, അനുരഞ്ജനം എന്നിവ പരിപോഷിപ്പിക്കുകയെന്ന വീക്ഷണത്തോടെ സഭയും രാഷ്ട്രവും തമ്മിലുള്ള ഭാവത്മക സഹകരണം ഈ കൂടിക്കാഴ്ചാവേളയിൽ സവിശേഷമാംവിധം അനുസ്മരിക്കപ്പെട്ടു. കൊളോംബിയയിലെ സാമൂഹ്യ-രാഷ്ട്രീയാവസ്ഥ, കുടിയേറ്റം, പരിസ്ഥിതിപരിപാലനം എന്നിവയും ചർച്ചാവിഷയങ്ങളായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: