തിരയുക

മനുഷ്യക്കടത്തിനെതിരെ മനുഷ്യക്കടത്തിനെതിരെ 

വിശുദ്ധ ബകിതയുടെ തിരുനാളിൽ സന്ദേശവുമായി ഫ്രാൻസിസ് പാപ്പാ

മനുഷ്യക്കടത്തിനെതിരെ പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ നൽകിയ എക്സ് സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വ്യാജ വാഗ്ദാനങ്ങൾ ലഭിച്ച്‌ വഞ്ചിക്കപ്പെടുകയും, ചൂഷണങ്ങൾക്കും ദുരുപയോഗങ്ങൾക്കും ഇരകളാകുകയും ചെയ്യുന്നവരെ അനുസ്മരിച്ച് പാപ്പാ. സുഡാൻ സ്വദേശിയായിരുന്ന വിശുദ്ധ ബാകിതയുടെ തിരുനാൾ ദിനത്തിൽ എക്സ് സാമൂഹ്യമാധ്യമത്തിലൂടെ നൽകിയ ട്വീറ്റിലാണ്, മനുഷ്യക്കടത്തിനെതിരായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടത്.

"വിശുദ്ധ ബകിതയുടെ ഓർമ്മദിനമായ ഇന്ന്, വ്യാജവാഗ്ദാനങ്ങളാൽ വഞ്ചിക്കപ്പെടുകയും, ചൂഷണങ്ങൾക്കും ദുരുപയോഗങ്ങൾക്കും വിധേയരാകുകയും ചെയ്യുന്ന നിരവധിയായ സഹോദരീസഹോദരങ്ങളെ നമുക്കോർക്കാം. മനുഷ്യക്കടത്ത് എന്ന ഈ വിചിത്രപ്രതിഭാസത്തെ ചെറുക്കുവാനായി നമുക്കെല്ലാവർക്കും ഒരുമിക്കാം" എന്നായിരുന്നു പാപ്പായുടെ സന്ദേശം. മനുഷ്യക്കടത്തിനെതിരെ പ്രാർത്ഥിക്കാം (#PrayAgainstTrafficking) എന്ന ഹാഷ്‌ടാഗോടുകൂടി ഫെബ്രുവരി 8 വ്യാഴാഴ്ചയാണ് പാപ്പാ ഇത് നൽകിയത്.

EN: On the memorial of Saint Bakhita, let us recall our many brothers and sisters who are deceived with false promises and then subjected to exploitation and abuse. May we unite to combat the dramatic global phenomenon of human trafficking. #PrayAgainstTrafficking

IT: Oggi, memoria di Santa Bakhita, ricordiamo i tanti fratelli e sorelle che vengono ingannati con false promesse e poi sottoposti a sfruttamenti e abusi. Uniamoci tutti per contrastare il drammatico fenomeno globale della tratta di persone. #PrayAgainstTrafficking

2000 ഒക്ടോബർ 1-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് സിസ്റ്റർ ബാകിതയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. സുഡാനിൽവച്ച് അറേബ്യൻ കച്ചവടക്കാർ അടിമയായി തട്ടിക്കൊണ്ടുപോയ ബകിത പലയിടങ്ങളിൽ എത്തിക്കപ്പെടുകയും സുഡാനിൽ ഉണ്ടായിരുന്ന കല്ലിസ്തോ ലെഞ്ഞാനി എന്ന നയതന്ത്രപ്രതിനിധി വിശുദ്ധയെ വാങ്ങി സ്വാതന്ത്രയാക്കുകയായിരുന്നു. 1884-ൽ സുഡാനിലെ സംഘർഷങ്ങൾ മൂലം അദ്ദേഹത്തോടൊപ്പം ഇറ്റലിയിലെത്തിയ ബകിത സംഘർഷഭരിതമായ കുറച്ചു വർഷങ്ങൾക്കുശേഷം കനേഷ്യൻ സന്ന്യാസിനീസമൂഹത്തിലെത്തുകയും പിന്നീട് സന്യസ്തയാകുകയുമായിരുന്നു.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 February 2024, 16:59