ദൈവജനത്തിൻറെ വിശുദ്ധി സാർവ്വത്രികമെങ്കിലും ഏകരൂപമല്ല, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്നാനമേറ്റവരെല്ലാം ഒരേ ആത്മാവിനാൽ വിശുദ്ധിയിലേക്കു വിളിക്കപ്പെടുന്നുവെങ്കിലും ആരും മറ്റൊരാളെപ്പോലെയല്ല, എല്ലാവരും വ്യത്യസ്തരും അതുല്യരുമാണെന്നും നാനാത്വത്തിൽ ഏകത്വം സൃഷ്ടിക്കുന്ന പരിശുദ്ധാരൂപിയുടെ അത്ഭുതമാണിതെന്നും പാപ്പാ പറയുന്നു.
നീതിയും സമാധാനവും ആശ്ലേഷിക്കും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരുന്ന “സമാധാന അരങ്ങിൽ” സംബന്ധിക്കുന്നതിൻറെ ഭാഗമായി, വത്തിക്കാനിൽ നിന്ന് 500-ലേറെ കിലോമീറ്റർ കരദൂരം അകലെ വടക്കെ ഇറ്റലിയിൽ സ്ഥിതി ചെയ്യുന്ന വെറോണയിൽ മെയ് 18-ന് ശനിയാഴ്ച ഇടയസന്ദർശനം നടത്തിയ ഫ്രാൻസീസ് പാപ്പാ ബെന്തെഗോദി സ്റ്റേഡിയത്തിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ പങ്കുവച്ച സുവിശേഷചിന്തകളിലാണ് ഈ ഞായറാഴ്ച ആചരിക്കപ്പെടുന്ന പെന്തക്കുസ്താ തിരുന്നാളിനെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചത്.
നമ്മുടെ ബലഹീനതയിൽ നമ്മുടെ സഹായത്തിനെത്തുകയും ദൈവിക പദ്ധതികൾക്കനുസൃതം നമുക്കായി മദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്ന പരിശുദ്ധാരൂപിയെ നമുക്കാവശ്യമുണ്ടെന്ന് സമാധാനം നമുക്കനുഭവവേദ്യമാക്കുന്നുവെന്നും സമാധാനം മാത്രമാണ് എന്നും ദൈവത്തിൻറെ പദ്ധതി എന്നത് സംശയാതീതമാണെന്ന ഉറപ്പ് നമുക്കുണ്ടെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: