പാപ്പാ, ജൂലൈ മാസത്തിൽ കൂടിക്കാഴ്ചാ പരിപാടികളിൽ നിന്ന് വിട്ടു നിൽക്കും.
ഫ്രാൻസീസ് പാപ്പായുടെ ബുധനാഴ്ചത്തെ പ്രതിവാര പൊതുകൂടിക്കാഴ്ചയുൾപ്പടെയുള്ള പരിപാടികൾ വേനൽക്കാല ഘട്ടത്തിൽ ഒരു മാസത്തേക്ക് ഉണ്ടായിരിക്കില്ല.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യൂറോപ്പിൽ വേനലവധിക്കാലം ആരംഭിച്ചിരിക്കുന്നതിനാൽ ജൂലൈ മാസത്തിൽ പാപ്പാ കൂടിക്കാഴ്ചാ പരിപാടികളിൽ നിന്നു വിട്ടു നില്ക്കും.
എല്ലാവർഷവും പതിവുള്ളതു പോലെ ബുധനാഴ്ചത്തെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയുൾപ്പടെയുള്ള കൂടിക്കാഴ്ചകൾ ഈ കാലയളവിൽ ഉണ്ടായിരിക്കില്ല.
പ്രതിവാര പൊതുകൂടിക്കാഴ്ച പാപ്പാ ആഗസ്റ്റ് 7-ന് പുനരാരംഭിക്കും. രാഷ്ട്രത്തലവന്മാരുമായുള്ളതുൾപ്പടെയുള്ള പാപ്പായുടെ കൂടിക്കാഴ്ചകളും മറ്റും ക്രമീകരിക്കുന്ന കാര്യാലയം (The Prefecture of the Papal Household) ആണ് ഒരു പത്രക്കുറിപ്പിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
29 June 2024, 12:48