തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ  (ANSA)

ദൈവത്തിൻറെ സമയവും സരണികളും നാം ക്ഷമയോടെ കാത്തിരിക്കണം, പാപ്പാ!

ഫ്രാൻസീസ് പാപ്പാ "എക്സ്" സാമൂഹ്യമാദ്ധ്യമത്തിൽ പങ്കുവച്ച സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവം അവിടത്തെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന സ്മരണ നമ്മുടെ സ്വപ്നങ്ങൾക്ക് പുനർജ്ജീവനേകുന്നുവെന്ന് പാപ്പാ.

ജൂൺ 22-ന് ശനിയാഴ്ച, “എക്സ്” (X) എന്ന പുതിയനാമത്തിൽ അറിയപ്പെടുന്ന സാമൂഹ്യമാദ്ധ്യമമായ ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:

“നാം നമ്മോടുതന്നെ ക്ഷമയുള്ളവരായിരിക്കുകയും ദൈവത്തിൻറെ സമയങ്ങളും വഴികളും ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയും വേണം: അവിടന്ന് തൻറെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. ഇത് ഓർമ്മിക്കുന്നത് ആന്തരിക വ്യഥയിലും നിരാശയിലും നിപതിക്കാതെ നമ്മുടെ സരണികളെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനും സ്വപ്നങ്ങളെ പുനരുജ്ജീവിപ്പിക്കാനും നമ്മെ പ്രാപ്തരാക്കുന്നു.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Dobbiamo avere pazienza con noi stessi e attendere fiduciosi i tempi e i modi di Dio: Egli è fedele alle sue promesse. Ricordare questo ci permette di ripensare i percorsi e rinvigorire i nostri sogni, senza cedere alla tristezza interiore e alla sfiducia.

EN: Let us be patient with ourselves, waiting for and trusting in God’s timing and ways. Let us remember that God is ever faithful to His promises, so that we may rediscover our path and revive our dreams, without giving in to sadness and discouragement.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 June 2024, 13:31