മോസ്കോ പാത്രിയാർക്കെറ്റിന്റെ മെത്രാപ്പോലീത്ത അന്തോണിജിനെ ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു
വത്തിക്കാൻ ന്യൂസ്
മോസ്കോയിലെ പാത്രിയാർക്കെറ്റിന്റെ, അന്തർ സഭാസമൂഹങ്ങളുമായുള്ള ബന്ധങ്ങൾക്ക് വേണ്ടിയുള്ള വിഭാഗത്തിന്റെ പ്രസിഡന്റ്, അന്തോണിജ് മെത്രാപ്പോലീത്തയെ, ഫ്രാൻസിസ് പാപ്പാ ജൂലൈ മാസം പതിനൊന്നാം തീയതി, വ്യാഴാഴ്ച്ച, വത്തിക്കാനിൽ സ്വീകരിക്കുകയും സംഭാഷണം നടത്തുകയും ചെയ്തു. വത്തിക്കാൻ മാധ്യമകേന്ദ്രമാണ്, ഇതേക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടത്. ഇത് നാലാം തവണയാണ് അന്തോണിജ് മെത്രാപ്പോലീത്ത ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തുന്നത്.
2022 ഓഗസ്റ്റ് 5 ന്, ഹിലാരിയോൻ മെത്രാപ്പോലീത്തയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം വത്തിക്കാൻ സന്ദർശിച്ച വേളയിലാണ്, ആദ്യമായി പാപ്പായുമായി കൂടിക്കാഴ്ച നടത്തുന്നത്. തുടർന്ന്, പരമ്പരാഗത മതങ്ങളുടെ നേതാക്കളുടെ സമ്മേളനം കസാഖിസ്ഥാനിൽ വച്ച് നടത്തിയപ്പോഴും ഇരുവരും കണ്ടുമുട്ടിയിരുന്നു.
പിന്നീട് 2023 , മെയ് മാസം മൂന്നാം തീയതിയും, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടത്തിയ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു, സൗഹൃദസംഭാഷണം നടത്തിയിരുന്നു. ഓർത്തഡോക്സ് മെത്രാപ്പോലീത്തന്മാർ അവരുടെ നെഞ്ചിൽ ധരിക്കുന്ന ദൈവമാതാവിൻ്റെ ചിത്രമുള്ള പതക്കമായ 'പനാഗിയയെ' ഫ്രാൻസിസ് പാപ്പാ പതിവുപോലെ ആദരവോടെ ചുംബിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: