പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകൻ ഫാ. റൊബെർത്തോ പസോളിനി പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകൻ ഫാ. റൊബെർത്തോ പസോളിനി  (VATICAN MEDIA Divisione Foto)

നോമ്പുകാല പ്രഭാഷണപരമ്പരകൾ മാർച്ച് 21 നു ആരംഭിക്കും

വിശുദ്ധ വാരത്തിനു മുന്നോടിയായി, വത്തിക്കാനിൽ നടത്തുന്ന ആത്മീയ പ്രഭാഷണങ്ങളുടെ പരമ്പര മാർച്ചുമാസം ഇരുപത്തിയൊന്നാം തീയതി വതിയ്ക്കാനിൽ ആരംഭിക്കുന്നു. പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകൻ ഫാ. റൊബെർത്തോ പസോളിനിയാണ് നാല് വാരങ്ങൾ നീണ്ടു നില്ക്കുന്ന പരമ്പരയിൽ ചിന്തകൾ പങ്കുവയ്ക്കുന്നത്. എല്ലാ ആഴ്ച്ചയും വെള്ളിയാഴ്ച്ചയാണ് പ്രഭാഷണം

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"ക്രിസ്തുവിൽ നങ്കൂരമുറപ്പിച്ചുകൊണ്ട്, നവജീവിതത്തിലുള്ള പ്രത്യാശയിൽ വേരൂന്നിയതും സ്ഥാപിതമായതും"  എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് 2025 ലെ നോമ്പുകാല ധ്യാനപ്രഭാഷണ പരമ്പര മാർച്ചുമാസം ഇരുപത്തിയൊന്നാം തീയതി വെള്ളിയാഴ്ച്ച വത്തിക്കാനിൽ ആരംഭിക്കും. പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകൻ ഫാ. റൊബെർത്തോ പസോളിനിയാണ് നാല് ലക്കങ്ങൾ  ഉൾപ്പെടുന്ന പ്രഭാഷണപരമ്പരയിൽ ചിന്തകൾ പങ്കുവയ്ക്കുന്നത്. വിശുദ്ധ വാരത്തിന് മുമ്പുള്ള നാല് വെള്ളിയാഴ്ചകളിൽ, ഇറ്റാലിയൻ സമയം രാവിലെ ഒൻപതു മണിക്കാണ്  പ്രഭാഷണം നടത്തുന്നത്. ഏപ്രിൽ 4 ന് ഒഴികെ, മറ്റു ദിവസങ്ങളിൽ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ചാണ് ധ്യാനം നടക്കുക.

മാർച്ചുമാസം ഇരുപത്തിയൊന്നാം തീയതിയുള്ള ധ്യാനത്തിൽ,  "സ്വീകരിക്കാൻ പഠിക്കുക - ജ്ഞാനസ്നാനത്തിന്റെ യുക്തി" എന്ന വിഷയവും, മാർച്ച് 28-ന് " മറ്റൊരിടത്തേക്കുള്ള യാത്ര - ആത്മാവിലുള്ള സ്വാതന്ത്ര്യത്തെ"ക്കുറിച്ചും, ഏപ്രിൽ 4-ന് "പുനരുത്ഥാനത്തിന്റെ സന്തോഷം വീണ്ടുമെഴുനേൽക്കുവാൻ അറിയുക" എന്നതും, അവസാന വെള്ളിയാഴ്ച്ച, ഏപ്രിൽ പതിനൊന്നാം തീയതി, "സ്വർഗ്ഗാരോഹണത്തിന്റെ ഉത്തരവാദിത്തം" എന്ന വിഷയത്തെയും ആസ്പദമാക്കിയാണ് ചിന്തകൾ പങ്കുവയ്ക്കുന്നത്.

"സുവിശേഷത്തിന്റെ പരിവർത്തന ചലനാത്മകതയെ സ്വാഗതം ചെയ്യുക", "പുതിയ സൃഷ്ടികളായി ആത്മാവിനാൽ രൂപപ്പെടാൻ നമ്മെ അനുവദിക്കുക", "വാക്കുകളിൽ മാത്രമല്ല, പ്രവൃത്തികളിലും സത്യത്തിലും ക്രിസ്തുവിൽ  നങ്കൂരമിടുക" എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഈ ധ്യാനപ്രഭാഷണങ്ങൾ നമ്മെ സഹായിക്കുമെന്ന് ക്ഷണക്കത്തിൽ പറഞ്ഞിരിക്കുന്നു. "ദൈവരാജ്യത്തിലേക്ക് സന്തോഷത്തോടെ യാത്ര ചെയ്യുന്നതിന്  ആവശ്യമായതും ഇല്ലാത്തതുമായ എല്ലാ ഘടകങ്ങളെയും തിരിച്ചറിയുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും ചൂണ്ടിക്കാണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 മാർച്ച് 2025, 14:00