വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഇഫ്ത്താർ വിരുന്നിനായി റോമിലെ റേജിസ്  ഹോട്ടലിൽ എത്തിയപ്പോൾ, 17/03/25 വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഇഫ്ത്താർ വിരുന്നിനായി റോമിലെ റേജിസ് ഹോട്ടലിൽ എത്തിയപ്പോൾ, 17/03/25  (ANSA)

നിരായുധീകരണവും നീതിപൂർവ്വകമായ സമാധനവും ആവശ്യം, കർദ്ദിനാൾ പരോളിൻ!

വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ പരിശുദ്ധസിംഹാസനത്തിനുവേണ്ടിയുള്ള മൊറോക്കൊയുടെ സ്ഥാനപതികാര്യാലയത്തിൻറെ ആഭിമുഖ്യത്തിൽ മാർച്ച് 17-ന് റോമിലെ റേജിസ് ഹോട്ടലിൽ സംഘടിപ്പിക്കപ്പെട്ട “ഇഫ്താർ” വിരുന്നിൽ പങ്കെടുത്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പൊതുവും നിയന്ത്രിതവുമായ നിരായുധീകരണം സാദ്ധ്യമാക്കുന്നതിന് അന്താരാഷ്ട്രതലത്തിൽ സമ്മർദ്ദം ആവശ്യമാണെന്ന നയമാണ് ഒന്നാം ലോകമഹായുദ്ധ ഘട്ടം മുതൽ പരിശുദ്ധസിംഹാസാനുള്ളതെന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

പരിശുദ്ധസിംഹാസനത്തിനുവേണ്ടിയുള്ള മൊറോക്കൊയുടെ സ്ഥാനപതികാര്യാലയത്തിൻറെ ആഭിമുഖ്യത്തിൽ മാർച്ച് 17-ന് റോമിലെ റേജിസ് ഹോട്ടലിൽ സംഘടിപ്പിക്കപ്പെട്ട “ഇഫ്താർ” വിരുന്നിൽ പങ്കെടുത്ത വേളയിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

റഷ്യയും ഉക്രൈയിനും തമ്മിലുള്ള താല്ക്കാലിക വെടിനിറുത്തൽ സാദ്ധ്യതയെക്കുറിച്ചും പരാമർശിച്ച കർദ്ദിനാൾ പരോളിൻ, "യുദ്ധവിരാമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതു സംബന്ധിച്ച്" മോസ്കോ ചില പരിധികൾ നിശ്ചയിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ചു സുചിപ്പിച്ചുകൊണ്ട്,  സംഭാഷണത്തിനു വിഘാതം സൃഷ്ടിക്കുന്നതരത്തിലുള്ള മുൻവ്യവസ്ഥകൾ വയ്ക്കപ്പെടില്ലയെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

മുപ്പതുദിവസം നീണ്ടു നിലക്കുന്നതായ വെടിനിറുത്തലിന് ഉക്രൈയിൻ സന്നദ്ധത പ്രകടപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ മറുഭാഗത്തും ഇതുണ്ടാകണമെന്നും ഈ പ്രക്രിയയ്ക്ക് തുടക്കംകുറിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധവിരാമത്തിനും നീതിപൂർവ്വകവും സ്ഥായിയുമായ സമാധനം സംസ്ഥാപിക്കുന്നതിനുമുള്ള ചർച്ചകൾക്കു തുടക്കമിടുകയാണ് ഇതിനെ തുടർന്നുള്ള ചുവടുവയ്പ്പെന്ന് കർദ്ദിനാൾ പരോളിൻ കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 മാർച്ച് 2025, 12:35