ദാഹ ജലത്തിനായി ദാഹ ജലത്തിനായി   (ANSA)

അനുദിനം ജലജന്യരോഗങ്ങളാൽ മരണമടയുന്ന കുഞ്ഞുങ്ങൾ ആയിരത്തിലേറെ, യുണിസെഫ്!

അനുവർഷം മാർച്ച് 22-ന് ലോക ജലദിനം ആചരിക്കപ്പെടുന്നു. 5 വയസ്സിൽ താഴെ പ്രായമുള്ള ആയിരത്തിലേറെ കുഞ്ഞുങ്ങൾക്ക് ശുദ്ധജലത്തിൻറെയും ശുചിത്വത്തിൻറെയും അഭാവം ജനജന്യ രോഗങ്ങൾ എന്നിവ മൂലം ജീവൻ നഷ്ടപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകത്തിൽ അനുദിനം, 5 വയസ്സിൽ താഴെ പ്രായമുള്ള ആയിരത്തിലേറെ കുഞ്ഞുങ്ങൾ ജലജന്യ രോഗങ്ങളാലും ശുചിത്വത്തിൻറെ അഭാവത്താലും മരണമടയുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF) വെളിപ്പെടുത്തുന്നു.

അനുവർഷം മാർച്ച് 22-ന് ലോക ജലദിനം ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ചാണ് ഈ സംഘടന ഈ വിവരം നല്കിയത്.

ശുദ്ധജലത്തിൻറെയും ശുചിത്വത്തിൻറെയും അഭാവം മൂലം മരണമടയുന്നവരുടെ സംഖ്യ ഒരു വർഷം 1 കോടി 40 ലക്ഷം വരുമെന്നും യുണിസെഫ് കണക്കാക്കുന്നു. 2040 ആകുമ്പോഴേയ്ക്കും  നാലിൽ ഒരു കൂട്ടിവീതം 1 മാസമെങ്കിലും കടുത്ത ജല ദൗർലഭ്യത്തിന് ഇരയാകുമെന്നും ഇന്ന് 400 കോടിയോളം ജനങ്ങൾക്ക് വേണ്ടത്ര ശുദ്ധജലം ലഭിക്കുന്നില്ലെന്നും 43 കോടി 60 ലക്ഷത്തോളം കുട്ടികൾ വളരെ ഉയർന്നതോതിലൊ അതിരൂക്ഷമായ വിധത്തിലൊ ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലാണ് വസിക്കുന്നതെന്നും കണക്കുകൾ കാണിക്കുന്നു. ശക്തവും അടുത്തടുത്തുണ്ടാകുന്നതുമായ കാലാവസ്ഥ മാറ്റത്തിൻറെ ഫലമായാണ് വരൾച്ചയും ജലക്ഷാമവും ഉണ്ടാകുന്നതെന്ന വസ്തുതയും യുണിസെഫ് എടുത്തുകാട്ടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 മാർച്ച് 2025, 12:35