തിരയുക

ബാർസലോണയിലെ റമോൺ ലുൾ സർവ്വകലാശാലാ ബ്ളൻക്വെർണാ ഫൗണ്ടേഷന്റെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ. ബാർസലോണയിലെ റമോൺ ലുൾ സർവ്വകലാശാലാ ബ്ളൻക്വെർണാ ഫൗണ്ടേഷന്റെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ.  (Vatican Media)

പാപ്പാ: പകർപ്പുകളെയല്ല പൂർണ്ണരായ വ്യക്തികളെ രൂപീകരിക്കുക

ബാർസലോണയിലെ റമോൺ ലുൾ സർവ്വകലാശാലാ ബ്ളൻക്വെർണാ ഫൗണ്ടേഷന്റെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ മെയ് മൂന്ന് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

വാഴ്ത്തപ്പെട്ട റമോൺ ലുൾ തന്റെ കാലത്തെ  സമൂഹത്തെ വിവരിക്കാൻ ഉപയോഗിച്ച സാഹിത്യത്തിലെ ഒരു വലിയ വ്യക്തിത്വവും ചിന്തകനുമായിരുന്ന  ബ്ളൻക്വെർണായിൽ അതേ സമയം തന്നെ ബോധനാപരമായ രീതിയിൽ ക്രിസ്തുവിന്റെ വിളി കേട്ട് അവനെ അനുഗമിക്കാൻ ആഗ്രഹിക്കുന്ന  ആർക്കും ഉപകാരപ്പെടുന്ന ചില ക്രൈസ്തവ ജീവിത മാതൃകകൾ നൽകാനും പരിശ്രമിച്ചിരുന്നതുമോർമ്മിച്ചു കൊണ്ടാണ് തന്റെ പ്രഭാഷണം ആരംഭിച്ചത്.

അന്നത്തെക്കാലത്ത് പതിവില്ലാത്ത ഒരു ഭാഷാ രീതിയിൽ തന്റെ സമകാലീനർക്ക് മനസ്സിലാകുന്ന വിധം നൽകിയത് ഒരു വിസ്മയാവഹമായ യാഥാർത്ഥ്യമാണ്. യാഥാർത്ഥ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് ഭാവനാത്മകതയിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കുരിശുയുദ്ധ നായക സങ്കൽപ്പങ്ങളിൽ നിന്ന് ലളിതവും സ്വാഭാവികവുമായ ജീവിതത്തിൽ എങ്ങനെ കർത്താവിനെ സേവിക്കാനും സന്തോഷത്തോടെ ജീവിക്കാനും കഴിയുമെന്ന് അവയിലൂടെ അദ്ദേഹം കാണിച്ചു തന്നു. ഇന്നും കച്ചവട സംഘങ്ങൾ മുന്നോട്ട് വയ്ക്കുന്ന സ്ഥിരവും എത്തിപ്പിടിക്കാനാവാത്തതുമായ നായക രൂപങ്ങൾ, പക്ഷേ വാഴ്ത്തപ്പെട്ട റമോൺ ലുളിന്റെ കാലഘട്ടത്തെക്കാളധികമായി, എത്രമാത്രം മോഹഭംഗങ്ങളും വേദനകളുമാണ് ഉണ്ടാക്കുന്നത് എന്ന് പാപ്പാ നിരീക്ഷിച്ചു. അതിനാൽ ഓരോരുത്തർക്കുമുള്ള ദൈവത്തിന്റെ പദ്ധതി കണ്ടെത്താൻ യുവാക്കളെ സഹായിക്കുക എന്നത് വലിയ ഒരു കടമയാണ് പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

ബ്ളൻക്വെർണാ ഫൗണ്ടേഷനും മുഴുവൻ സർവ്വകലാശാലയും ഈ കടമ ഏറ്റെടുക്കുകയും റാമോൺ ലുല്ലിയുടെ മാതാപിതാക്കളുടെ ഉദാഹരണത്താൽ കുടുംബത്തിന് സമൂഹത്തിൽ പ്രഥമസ്ഥാനം നൽകുന്ന അതിന്റെ  വിളി പുനർസമർപ്പിക്കാനായി പ്രവർത്തിക്കുകയും ചെയ്യുന്നു. മാത്രമല്ല വിവിധ വഴികളിലൂടെ സഞ്ചരിക്കുന്ന  യുവാക്കൾക്ക് റാമോൺ ലുല്ലിയുടെ വിവിധ ചുവടുവയ്പുകൾ പോലെ അവരുടെ ജീവിതം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ സഹായിക്കുന്നു. എല്ലാറ്റിലുമുപരിയായി തന്റെ കടമകൾ പൂർത്തികരിച്ച ശേഷം, ഒരോ ക്രൈസ്തവനും കർത്താവുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുകയും, ദൈവത്തിന് സേവനം ചെയ്യാൻ മുഴുവനായി നൽകുകയും വേണം എന്നും യുവാക്കൾക്ക് പറഞ്ഞു കൊടുക്കുന്നു.

സർവ്വകലാശാലയിലേക്കും അവരുടെ വിദ്യാഭ്യാസ പദ്ധതികളിലേക്കും  തിരിച്ചു പോകുമ്പോൾ  യാഥാർത്യത്തിന്റെ കൃത്യമായ വിശകലനം നടത്തി ചടുലവും പ്രബുദ്ധവും യാഥാർത്ഥ്യത തുളുമ്പുന്നതും ആധുനികവുമായ ഭാഷ രൂപീകരണ പ്രക്രിയയിൽ ഉപയോഗിക്കാൻ ഓർക്കുവാൻ പാപ്പാ അവരെ ആഹ്വാനം ചെയ്തു. പൂർണ്ണരായ മനുഷ്യരെയാണ് നാം സൃഷ്ടിച്ചെടുക്കേണ്ടത് അല്ലാതെ പകർപ്പുകളെയല്ല എന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ സാന്നിധ്യം കൊണ്ട് അവരുടെ വിദ്യാർത്ഥികളുടെ ജീവിതങ്ങൾ തെളിച്ചമുള്ളതാക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 May 2024, 15:46