തിരയുക

വെള്ളപ്പൊക്കക്കെടുതിയിലായ തെക്കൻ ബ്രസീലിലെ റിയോ ഗ്രാന്തെ ദൊ സുൾ. വെള്ളപ്പൊക്കക്കെടുതിയിലായ തെക്കൻ ബ്രസീലിലെ റിയോ ഗ്രാന്തെ ദൊ സുൾ.  

വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ബ്രസീൽ ജനതയ്ക്ക് പാപ്പായുടെ പ്രാർത്ഥന

ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

“ബ്രസീലിലെ റിയോ ഗ്രാന്തെ ദോ സുൾ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ജനങ്ങൾക്ക് എന്റെ പ്രാർത്ഥനകൾ ഞാൻ ഉറപ്പു നൽകുന്നു. മരണമടഞ്ഞവരെ  കർത്താവ് സ്വീകരിക്കുകയും അവരുടെ കുടുംബാംഗങ്ങളെയും ഭവനം വിട്ടു പോരേണ്ടി വന്നവരെയും ആശ്വസിപ്പിക്കുകയും ചെയ്യുമാറാകട്ടെ!”

മെയ് അഞ്ചാം തിയതി ഇറ്റാലിയന്‍, പോര്‍ച്ചുഗീസ് എന്ന ഭാഷകളില്‍ പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 May 2024, 14:15