തിരയുക

റിയോ ഗ്രാന്തെ ദൊ സുളിലെ വെള്ളപ്പൊക്കം. റിയോ ഗ്രാന്തെ ദൊ സുളിലെ വെള്ളപ്പൊക്കം. 

റിയോ ഗ്രാന്തെ ദൊ സുൾ: വെള്ളപ്പൊക്കക്കെടുതിയിൽ 50 മരണം

തെക്കൻ ബ്രസീലിലെ റിയോ ഗ്രാന്തെ ദൊ സുൾ സംസ്ഥാനത്തുണ്ടായ രൂക്ഷമായ മഴയിൽ നദി നിറഞ്ഞു കവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ 50 പേർ മരിക്കുകയും 70 പേരെ കാണാതായതായും റിപ്പോർട്ടുകൾ പറയുന്നു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

വൻ നാശനഷ്ടം വിതച്ച വെള്ളപ്പൊക്കത്താൽ വീടുകളിൽ നിന്ന് ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു. ഇടവകകൾ കേന്ദ്രീകരിച്ചുള്ള സഹായ വിതരണ ഐക്യദാർഢ്യം തുടങ്ങിയതായി സാന്താ മരിയയിലെ ആർച്ചുബിഷപ്പ് മോൺ. ലെയോമാർ അന്തോണിയോ അറിയിച്ചു.

ചുറ്റിലും നോക്കുമ്പോൾ മരണവും, വീടു നഷ്ടപ്പെട്ടവരും, കുടുങ്ങിക്കിടക്കുന്ന ആളുകളും, തകർന്ന പാലങ്ങളുമാണ് കാണുന്നത്. എന്തു ചെയ്യാൻ കഴിയുമെന്നുള്ളതിന് ഉത്തരമില്ല. "വെള്ളപ്പൊക്കവും, നാശനഷ്ടങ്ങളും, മണ്ണിടിച്ചിലുമുണ്ട്, എങ്കിലും പ്രത്യാശ നഷ്ടപ്പെട്ടിട്ടില്ല” എന്ന് അദ്ദേഹം പറഞ്ഞു.

മെയ് രണ്ടു മുതൽ തുടങ്ങി ഇന്നു വരെ 300 മുനിസിപ്പാലിറ്റികളിലാണ് വെള്ളപ്പൊക്കം നാശനഷ്ടം വരുത്തിയത്. 57 പേർ മരിക്കുകയും 70 പേരെ കാണാതാവുകയും 17000 പേർക്ക് വീട്ടുകൾ നഷ്ടപ്പെടുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 May 2024, 14:35