നീസിലെ ഭീകരാക്രമണത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ദുഃഖം
“പ്രാര്‍ത്ഥനയുടെയും സമാശ്വാസത്തിന്‍റെയും ആലയത്തില്‍ മരണം വിതച്ച ആക്രമണത്തില്‍ വിലപിക്കുന്ന നീസിലെ കത്തോലിക്കാ സമൂഹത്തോടൊപ്പം ഞാന്‍ സഹതപിക്കുന്നു. ഇരകളായവര്‍ക്കുവേണ്ടിയും അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും പ്രിയപ്പെട്ട ഫ്രഞ്ചു ജനതയ്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. തിന്മയെ നന്മകൊണ്ടു നേരിടാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ.” #നീസ്ഫ്രാന്‍സ്
ഇംഗ്ലിഷ്, ഫ്രഞ്ച് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
വെള്ളിയാഴ്ച രാവിലെയാണ് ഫ്രാന്‍സിലെ നീസിലുള്ള നോട്ടര്‍ഡാം ഭദ്രാസന ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുകയായിരുന്ന ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടത്. കഴുത്ത് അറുത്തു കൊല്ലപ്പെട്ട നിലയിലാണ് ഉടനെ സംഭവസ്ഥലത്തെത്തിയപൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് രാജ്യാന്തര വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.
I am close to the Catholic community of #Nice, mourning the attack that sowed death in a place of prayer and consolation. I pray for the victims, for their families and for the beloved French people, that they may respond to evil with good.
Je suis proche de la communauté catholique de #Nice, en deuil après l'attaque qui a semé la mort dans un lieu de prière et de consolation. Je prie pour les victimes, pour leurs familles et pour le bien-aimé peuple français, afin qu'il puisse réagir au mal par le bien.
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: