പതിവായി ചോദിക്കുന്ന ചോദ്യങ്ങള്
“വത്തിക്കാന്‍ ന്യൂസ്” എന്നാല്‍ എന്താണ്?
പാപ്പാ ഫ്രാന്‍സിസ്, പരിശുദ്ധ സിംഹാസനം, സഭ ലോകത്തില്‍, അന്താരാഷ്ട്ര സംഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകളും വിവരങ്ങളും ലഭ്യമാക്കുന്ന വത്തിക്കാന്‍റെ നവമായ വിവരസാങ്കേതികതയുടെ “പോര്‍ട്ടലാ”ണ് (Portal) “വത്തിക്കാന്‍ ന്യൂസ്”.
“വത്തിക്കാന്‍ ന്യൂസി”ന് ഒരു വാര്‍ത്താപത്രിക ഉണ്ടോ?
തീര്‍ച്ചയായും ഉണ്ട്. “വത്തിക്കാന്‍ ന്യൂസി”ന്‍റെ വാര്‍ത്താപത്രികയുടെ സൗജന്യ വരിക്കാരാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ താഴേ നല്കിയിരിക്കുന്ന ‘ലങ്കി’ല്‍ ‘ക്ലിക്ക്’ ചെയ്യുക.
“വത്തിക്കാന്‍ ന്യൂസിലെ” സാങ്കേതിക പ്രശ്നങ്ങള്‍ ആരെയാണ് അറിയിക്കേണ്ടത്?
“വത്തിക്കാന്‍ ന്യൂസ്” പോര്‍ട്ടലിനെ സംബന്ധിച്ചോ വാര്‍ത്താപത്രികയെ സംബന്ധിച്ചോ ഉള്ള സാങ്കേതിക പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് താഴെ നല്കിയിരിക്കുന്ന വിലാസത്തിലേയ്ക്ക് ‘ഇ-മെയില്‍’ അയയ്ക്കുക : malayalam@vaticannews.va അല്ലെങ്കില്‍ webmaster@vaticannews.va.
“വത്തിക്കാന്‍ ന്യൂസ്” പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ എനിക്ക് ഉപയോഗിക്കാമോ?
“വത്തിക്കാന്‍ ന്യൂസ്” പ്രസിദ്ധീകരിക്കുന്ന വിവരങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും നിയമപരമായ അറിയിപ്പുകളും മനസ്സിലാക്കാന്‍ “വത്തിക്കാന്‍ ന്യൂസ്” ‘പോര്‍ട്ടലി’ന്‍റെ താഴെ കൊടുത്തിരിക്കുന്ന പേജ് പരിശോധിക്കുക.
പാപ്പാ ഫ്രാന്‍സിസിന്‍റെ ഔദ്യോഗിക പ്രഭാഷണങ്ങള്‍ എനിക്ക് എവിടെ ലഭിക്കും?
പാപ്പായുടെ ഔദ്യോഗിക പ്രഭാഷണങ്ങളുടെ പൂര്‍ണ്ണരൂപങ്ങള്‍ക്കായി വത്തിക്കാന്‍റെ ‘വെബ് സൈറ്റ്’ സന്ദര്‍ശിക്കുക.
പേപ്പല്‍ പരിപാടികളുടെ തിയതികള്‍ എനിക്കെങ്ങനെ കണ്ടെത്താം?
പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിക്കുന്ന ആഘോഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് വത്തിക്കാന്‍റെ ആരാധനക്രമകാര്യാലയത്തിന്‍റെ താഴെ കൊടുത്തിരിക്കുന്ന ‘വെബ് സൈറ്റ്’ സന്ദര്‍ശിക്കുക.
പാപ്പായുടെ ആശീര്‍വ്വാദം പത്രികയായി എങ്ങനെ ലഭിക്കും?
അപ്പസ്തോലിക ആശീര്‍വ്വാദം പത്രികയായി ലഭിക്കുന്നതിന് പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കുള്ള കാര്യാലയത്തിന്‍റെ താഴെക്കാണുന്ന ‘വെബ് സൈറ്റി’ല്‍ അന്വേഷിക്കുക.
പാപ്പായുടെ പൊതുകൂടിക്കാഴ്ച പരിപാടിയില്‍ എങ്ങനെ പങ്കെടുക്കാം?
പാപ്പായുടെ പൊതുകൂടിക്കാഴ്ച പരിപാടിക്കുള്ള ടിക്കറ്റുകള്‍ സൗജന്യമാണ്. അത് എങ്ങനെ ലഭിക്കാമെന്ന് അപ്പസ്തോലിക അരമനയുടെ പ്രീഫെക്ടിന്‍റെ ‘വെബ് സൈറ്റ്’ പരിശോധിക്കുക.
പാപ്പാ ഫ്രാന്‍സിസിനു കത്ത് എഴുതാനുള്ള വിലാസം ഏതാണ്?
പാപ്പായ്ക്കുള്ള കത്തുകള്‍ ഈ വിലാസത്തില്‍ എഴുതാം “His Holiness Pope Francis, Casa Santa Marta. 00120 Vatican City”.
പാപ്പായുടെ ജീവകാരുണ്യപ്രവൃത്തികള്‍ക്കുള്ള സംഭാവന എങ്ങനെ നല്കാനാകും?
പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായ് ശേഖരിക്കുന്ന ധനം “പത്രോസിന്‍റെ ചില്ലിക്കാശ്” (Peter’s Pence) എന്ന പേരിലാണ് സത്യവാങ്മൂലം ശേഖരിക്കപ്പെടുന്നത്. ആഗോളസഭയുടെ ബഹുമുഖങ്ങളായ ആവശ്യങ്ങളെയും, ഏറ്റവും പാവങ്ങളായവര്‍ക്കായുള്ള ഐക്യദാര്‍ഢ്യ ശ്രമങ്ങളെക്കുറിച്ച് അറിയുന്നതിന് താഴെക്കൊടുത്തിരിക്കുന്ന ‘ലിങ്ക്’ ഉപയോഗിക്കുക.
വത്തിക്കാന്‍ മ്യൂസിയം, തോട്ടം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ എവിടെ ലഭിക്കും?
വത്തിക്കാന്‍ മ്യൂസിയം, തോട്ടം, ക്യാസില്‍ ഗണ്ടോള്‍ഫോയിലെ അപ്പസ്തോലിക വിശ്രമഗേഹം എന്നിവ സന്ദര്‍ശിക്കുന്നതിനുള്ള ടിക്കറ്റുകള്‍, അവയുടെ ബുക്കിങ് എന്നിവയ്ക്ക് വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ ‘വെബ് സൈറ്റ്’ നോക്കിയാല്‍ മതിയാകും.
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സന്ദര്‍ശനസമയം എപ്പോഴാണ്?
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ദിവ്യബലി, കുമ്പസാരം, അതുപോലെ വിശുദ്ധ പൗലോശ്ലീഹായുടെ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്ക, റോമാനഗരത്തിലുള്ള വിശുദ്ധ യോഹന്നാന്‍റെ നാമത്തിലുള്ള ലാറ്ററന്‍ ബസിലിക്ക, മേരി മേജര്‍ ബസിലിക്ക എന്നിവയുടെ സന്ദര്‍ശനസൗകര്യങ്ങളും സമയക്രമവും മനസ്സിലാക്കാന്‍ പേപ്പല്‍ ബസിലിക്കകളെ സംബന്ധിച്ചു താഴെ കൊടുത്തിരിക്കുന്ന ‘സൈറ്റ്’ സന്ദര്‍ശിക്കുക.
വത്തിക്കാന്‍റെ സ്റ്റാമ്പുകളും നാണയങ്ങളും എവിടെനിന്നു വാങ്ങാന്‍ സാധിക്കും?
വത്തിക്കാന്‍റെ നാണ്യശേഖരം, സ്റ്റാമ്പ്ശേഖരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വത്തിക്കാന്‍ സംസ്ഥാന ഗവര്‍ണറേറ്റിന്‍റെ ‘വെബ് സൈറ്റി’ല്‍ ലഭ്യമാണ്.
പാപ്പായ്ക്കൊപ്പം എടുത്തിട്ടുള്ള ചിത്രങ്ങള്‍ എങ്ങനെയാണ് വാങ്ങുക?
പാപ്പാ ഫ്രാന്‍സിസിനൊപ്പം പൊതുപരിപാടികളില്‍ എടുത്തിട്ടുള്ള ചിത്രങ്ങള്‍ വാങ്ങുന്നതിനും ബുക്കുചെയ്യുന്നതിനും വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ താഴെ കാണുന്ന “ഫോട്ടോ സെര്‍വീസ് സൈറ്റ്” പരിശോധിക്കുക.
വത്തിക്കാനില്‍ വെബ് ക്യാമറകള്‍ (Webcam) സ്ഥാപിച്ചിട്ടുണ്ടോ?
അതേ, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങള്‍ തത്സമയം കാണുവാന്‍ വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ താഴെ കാണുന്ന “വെബ്ക്യാം പേജ്” സന്ദര്‍ശിക്കാവുന്നതാണ്.