ദരിദ്രരോടൊപ്പം ജീവിക്കുന്ന ഫാദർ ജൂലിയോ ലാൻചെലോട്ടി
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ക്രിസ്തു പഠിപ്പിക്കും പോലെ ദരിദ്രരോടൊപ്പം. പാപ്പയുമായി കഴിഞ്ഞ വർഷം നടത്തിയ ഫോൺ വിളിയിൽ ഫാ. ജൂലിയോ ലൻചലോട്ടി ഓർമ്മിക്കുന്നത് അത് മാത്രം. ദിവസവും ബ്രസീലിലെ സാവോ പൗളോയിലെ സാൻ മാർത്തിഞ്ഞോ സെന്ററിൽ ബ്രസീലിലെ ഏറ്റം വലിയ പട്ടണത്തിന്റെ തെരുവിൽ കഴിയുന്ന നൂറുകണക്കിനാളുകളെ ഹൃദയത്തിൽ സ്വാഗതം ചെയ്യുന്ന തന്റെ പൗരോഹിത്യ ദിന കർമ്മങ്ങളിൽ പ്രതിഫലിക്കുന്ന പ്രേഷിതത്വമാണത്.
"സാവോ പൗലോ തെരുവിൽ ജീവിക്കുന്ന ജനങ്ങൾക്കരികിലാണ് ഞങ്ങൾ ജീവിക്കുന്നത്. മുപ്പതിനായിരത്തിലധികം ജനങ്ങൾ ഇന്നിവിടെ ഭവനരഹിതരായുണ്ട്. സ്ത്രീകളുടെയും, കുട്ടികളുടെയും എണ്ണം കൂടിവരികയാണ്. ഇതാണ് ഇവിടത്തെ അവസ്ഥ. ഫ്രാൻസിസ് പാപ്പാ പറയുന്നതുപോലെ, ജനത്തിന്റെ വലിച്ചെറിയൽ മനോഭാവം, പ്രത്യേകിച്ച് ദരിദ്രരെ, അവരുടെ അവസാനത്തെ ആശ്രയം സ്ഥലം തെരുവാക്കുകയും അവിടെ അവർ അതിജീവിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു." ഈ വാക്കുകൾ കൊണ്ട് ഫാദർ ജൂലിയോ ഏറ്റവും വലിയ നഗരത്തിൽ അനുഭവപ്പെടുന്ന സാമൂഹിക പ്രതിസന്ധിയുടെ ഒരു എക്സറേ നൽകുന്നു. ഇവിടെയാണ് അദ്ദേഹം പട്ടിണി ക്കെതിരെ പോരാടാൻ പ്രവർത്തിക്കുന്നത്. 72 വയസ്സുള്ള ഈ പുരോഹിതൻ തെരുവിലെ തന്നെ അജപാലന ശുശ്രൂഷ തുടർന്നു കൊണ്ട് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്ന "പുറത്തേക്ക് കടന്നു ചെല്ലന്ന" ഒരു സഭയ്ക്ക് സാക്ഷിയാകുകയാണ്.
അഗതികൾക്ക് അനുദിന സംഭാവനകൾ
തിരികെ ഇടവകയിൽ വന്ന് ഫാ.ജൂലിയോ വണ്ടിയിൽ അവശേഷിക്കുന്ന അവസാന അപ്പ കഷണങ്ങളും വിതരണം ചെയ്യുന്നു. ദിവസവും ഏതു നേരത്തും അവിടെ ലഭിക്കുന്ന ഭക്ഷണം, വസ്ത്രം, വ്യക്തിഗത ശുചിത്വ സാമഗ്രീകകൾ തുടങ്ങിയവ വേർതിരിക്കാനുള്ള സമയമാണ് പിന്നെ. അത് നിരവധി കരങ്ങളുടെ ഒരുമിച്ചുള്ള പ്രവർത്തനമാണ്. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ സാവോ പൗലോ തെരുവീഥിയിലൂടനീളം സാധനങ്ങൾ വിതരണം ചെയ്യാൻ സാധിക്കുന്നു.
"ജനങ്ങൾ വീടും, രേഖകളും ലഭിച്ച് അവർ തെരുവ് ജീവിതത്തിൽ നിന്നും പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഈ വൈദീകൻ ജനങ്ങൾക്കായി ഒത്തിരി കാര്യങ്ങൾ ചെയ്യുന്നു. ഈ ജനത്തിന് സാമൂഹിക സഹായം ലഭ്യമാകുന്നതിന് അദ്ദേഹം ശ്രദ്ധിക്കുന്നു" എന്ന് സാമൂഹ്യ സേവനത്തിൽ പ്രവർത്തനനിരതനായ ഫാ.ജൂലിയോയെ കുറിച്ച് വിക്ടർ ആഞ്ചലോ എന്ന സന്നദ്ധ പ്രവർത്തകൻ അഭിപ്രായപ്പെടുന്നു.
ദരിദ്രർക്കും ദുർബലർക്കും ശബ്ദം നൽകുന്നു.
വ്യക്തികള തെരുവിൽ ഉപേക്ഷിക്കുന്നത് തുടരുന്നതിന് പകരം പ്രാൻസിസ് പാപ്പാ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന കൂടിക്കാഴ്ച്ചയുടെ സംസ്കാരം പ്രചരിപ്പിക്കേണ്ടത് ഏറ്റവും ആവശ്യമാണ് എന്ന് ഫാ.ജൂലിയോ പറയുന്നു. സാവോ പൗളോ തെരുവ് ശുശ്രൂഷ, "ലൗദാത്തോ സി" യിൽ ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചത് പോലെ പാവങ്ങൾക്കും ദുർബലർക്കും ശബ്ദമായി തീരുന്ന ഒരു ശുശ്രൂഷ മാത്രമാണ്.
പാപ്പായുടെ ഫോൺ വിളി
"ദരിദ്രരോടൊപ്പം ഒരുമിച്ച് ജീവിക്കുക, അവരോടൊപ്പം ജീവിക്കുക, അവരോടൊപ്പം ആഘോഷിക്കുക, അവരോടൊപ്പം പണിയുക, അവരോടൊപ്പം അപ്പമുണ്ടാക്കുക ഒരുമിച്ച് അപ്പം ഭക്ഷിക്കുക." 2020 ഒക്ടോബർ പത്താം തിയതി ഈ വന്ദ്യ പുരോഹിതനെ അത്ഭുതപ്പെടുത്തി കൊണ്ട് ഫ്രാൻസിസ് പാപ്പയുടെ ഫോൺ വിളിയിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ സൂചനയിതാണെന്ന് ഫാ.ജൂലിയോ വെളിപ്പെടുത്തി.
ബ്രസീലിലെ പാവപ്പെട്ടവരോടുള്ള ഫാ.ജൂലിയോയുടെ പ്രവർത്തനത്തെ പ്രോൽസാഹിപ്പികുന്നതിന് പാപ്പാ തന്നെ നേരിട്ട് ബന്ധപ്പെട്ടു."ഫ്രാൻസിസ് പാപ്പയുമായി ഫോണിൽ സംസാരിച്ചത് വളരെ വികാരനിർഭരമായ ഒരു നിമിഷമായിരുന്നു. മനോഹരവും, ഉന്മേഷം നിറഞ്ഞതുമായിരുന്നു. ഒരു പക്ഷേ വ്യത്യാസം വന്നത് വ്യക്തതയിലാണ്. കാരണം വെല്ലുവിളികൾ, ബുദ്ധിമുട്ടുകൾ നേരിടുന്നവരെ അല്ലെങ്കിൽ ഒരു പ്രധാനപ്പെട്ട കാര്യം അറിയിക്കാൻ പാപ്പാ വിളിക്കുമെന്ന് ജനത്തിനറിയാം. അദ്ദേഹം എനിക്ക് പകർന്നു തന്നത് " ദരിദ്രരെ ശുശ്രൂഷിക്കുക, അവരോടൊപ്പമായിരിക്കുക" എന്നതാണ്. പാപ്പാ എന്നോടു പറഞ്ഞത് "യേശുവിനെപ്പോലെ ദരിദ്രരോടൊത്ത് വസിക്കുക" എന്നാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: