തിരയുക

ഗർഭച്ഛിദ്രത്തിനുള്ള അവകാശം യൂറോപ്യൻ നിയമത്തിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശത്തിനെതിരെ യൂറോപ്യൻ യൂണിയൻ ബിഷപ്പുമാർ. ഗർഭച്ഛിദ്രത്തിനുള്ള അവകാശം യൂറോപ്യൻ നിയമത്തിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശത്തിനെതിരെ യൂറോപ്യൻ യൂണിയൻ ബിഷപ്പുമാർ.  

യൂറോപ്യൻ നിയമത്തിൽ ഗർഭച്ഛിദ്രത്തിനുള്ള "അവകാശം" ഉൾപ്പെടുത്താനുള്ള നിർദ്ദേശത്തിനെതിരെ COMECE

യൂറോപ്യൻ യൂണിയനിലെ കത്തോലിക്കാ സഭ (COMECE The Catholic Church in Europe Union) യിലെ മെത്രാൻമാർ യൂറോപ്യൻ, അന്തർദേശീയ നിയമങ്ങളിൽ ഗർഭച്ഛിദ്രത്തിനുള്ള "അവകാശം" ഉൾപ്പെടുത്താനുള്ള ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ നിർദ്ദേശത്തിനെതിരെ പ്രതികരിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഈ നിയമം അടിസ്ഥാന യൂറോപ്യൻ മൂല്യങ്ങൾക്ക് എതിരാണെന്നും ഇത് ധാർമ്മിക അടിത്തറയില്ലാത്ത അന്യായമായ നിയമമാണെന്നും അവർ അപലപിച്ചു. യൂറോപ്യൻ യൂണിയന്റെ മൗലികാവകാശങ്ങളുടെ പ്രമാണ പത്രത്തിൽ ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഉൾപ്പെടുത്താനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നിർദ്ദേശത്തിൽ യൂറോപ്യൻ മെത്രാന്മാർ തങ്ങളുടെ അഗാധമായ ഉത്കണ്ഠയും എതിർപ്പും പ്രകടിപ്പിച്ചു.

ജനുവരി 19 ന് യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ, യൂറോപ്യൻ യൂണിയൻ കൗൺസിലിൽ  ഫ്രാൻസ് അദ്ധ്യക്ഷത വഹിച്ച പശ്ചാത്തലത്തിലാണ് ഗർഭച്ഛിദ്രത്തിനുള്ള "അവകാശം" അംഗീകരിക്കുന്നത് ഉൾപ്പെടുത്തുന്നതിനായി യൂറോപ്യൻ പ്രമാണപത്രം പരിഷ്കരിക്കാൻ മാക്രോൺ നിർദ്ദേശിച്ചത്.

ചൊവ്വാഴ്ചത്തെ പ്രസ്താവനയിൽ, COMECE പ്രസിഡൻസിയിലെ അംഗങ്ങൾ, ഗർഭച്ഛിദ്രത്തെ പരിഗണിക്കുന്ന  അമ്മമാർ സ്വയം കണ്ടെത്തുന്ന സാഹചര്യങ്ങളുടെ ദുരന്തവും സങ്കീർണ്ണതയും അംഗീകരിച്ചുവെങ്കിലും യൂറോപ്പിലെ മെത്രാന്മാർ  ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും അവരുടെ ഗർഭസ്ഥ ശിശുവിനും സഹായം നൽകേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നു.

"ഗർഭധാരണം നിമിത്തം ബുദ്ധിമുട്ടുള്ളതോ സംഘർഷാവസ്ഥയിലോ ഉള്ള സ്ത്രീകളെ പരിപാലിക്കുന്നത് സഭാ ശുശ്രൂഷയുടെ കേന്ദ്ര ഭാഗമാണ്. കൂടാതെ ഇത്  സമൂഹത്തിന്റെ കടമയുമായിരിക്കണം. മെത്രാന്മാർ വ്യക്തമാക്കി.

ഗർഭച്ഛിദ്രത്തിന് അംഗീകൃത അവകാശമില്ല

നിയമപരമായ വീക്ഷണത്തിൽ യൂറോപ്യൻ അല്ലെങ്കിൽ അന്താരാഷ്ട്ര നിയമങ്ങളിൽ ഗർഭച്ഛിദ്രത്തിന് അവകാശമില്ലെന്ന് COMECE വ്യക്തമാക്കി. അതിനാൽ, ഗർഭച്ഛിദ്രത്തിനുള്ള അവകാശം മാറ്റാൻ ശ്രമിക്കുന്നത് " യൂറോപ്യൻ മൗലീക വിശ്വാസങ്ങൾക്കും, മൂല്യങ്ങൾക്കും എതിരായി മാത്രമല്ല, ധാർമ്മിക അടിത്തറയില്ലാത്തതും യൂറോപ്യൻ യൂണിയന്റെ പൗരന്മാർക്കിടയിൽ ശാശ്വതമായ സംഘട്ടനത്തിന് കാരണമാകുന്നതുമായ അന്യായമായ നിയമമായിരിക്കുമിതെന്ന്    മെത്രാന്മാർ ചൂണ്ടി കാണിച്ചു.

യൂറോപ്യൻ ഏകീകരണം എല്ലായ്പ്പോഴും വ്യത്യസ്‌തമായ അനന്യതകളോടു ആദരവ് വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് പറഞ്ഞ മെത്രാന്മാർ പ്രത്യയശാസ്‌ത്ര അടിച്ചേൽപ്പിക്കലിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ഈ അവകാശം ഉൾപ്പെടുത്താനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ നിർദ്ദേശം "നമ്മുടെ അടിസ്ഥാന അവകാശങ്ങളിലേക്ക് പുതിയ ജീവൻ നൽകുന്നതായി" കാണാൻ കഴിയില്ല.

യൂറോപ്യൻ മൂല്യങ്ങൾ എല്ലാ വ്യക്തികളുടേയും എല്ലാ ജീവിത ഘട്ടത്തിലുമുള്ള അന്തസ്സിനോടു ആദരവ് പ്രോത്സാഹിപ്പിക്കുന്നു എന്നും പ്രത്യേകിച്ച്  ഗർഭസ്ഥരായ ശിശുക്കളുടെതു പോലുള്ള ബലഹീനാവസ്ഥകളിൽ എന്നു പറഞ്ഞ മെത്രാൻമാർ യൂറോപ്യൻ യൂണിയന്റെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് മാക്രോണുമായി തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ചു.

യൂറോപ്യൻ ഏകീകരണ പ്രക്രിയയുടെ ആരംഭം മുതൽ  സഭ അതിനെ പിന്തുണയ്ക്കുകയും അടുത്ത് അനുഗമിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്പ് യൂണിയൻ്റെ  സ്ഥാപക പിതാക്കന്മാർ യൂണിയന്റെ പൊതുവായ അടിസ്ഥാനമെന്ന നിലയിൽ മനുഷ്യ വ്യക്തിയുടെയും സമൂഹത്തിന്റെയും അനിഷേധ്യമായ അന്തസ്സിന്റെ അടിസ്ഥാന പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നുവെന്ന് COMECE വെളിപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 February 2022, 15:41