റഷ്യ ഉക്രയിനിൽ നടത്തുന്ന അധിനിവേശത്തിനെതിരെ പ്രകടനക്കാർ ഹങ്കറിയിലെ ബുദ്ധാപെസ്റ്റിൽ, ഹീറോസ് ചത്വരത്തിൽ സമാധാനത്തിൻറെ ചിഹ്നമായി മാറിയപ്പോൾ റഷ്യ ഉക്രയിനിൽ നടത്തുന്ന അധിനിവേശത്തിനെതിരെ പ്രകടനക്കാർ ഹങ്കറിയിലെ ബുദ്ധാപെസ്റ്റിൽ, ഹീറോസ് ചത്വരത്തിൽ സമാധാനത്തിൻറെ ചിഹ്നമായി മാറിയപ്പോൾ  

ഉക്രയിനിലും ലോകം മുഴുവനിലും സമാധാനത്തിനായി പ്രാർത്ഥിക്കുക!

ന്യൂനപക്ഷങ്ങളെ ആക്രമണങ്ങളിൽ നിന്ന സംരക്ഷിക്കുകയും സുരക്ഷിതസ്ഥാനങ്ങൾ ഒരുക്കുകയും ചെയ്യുന്നതിൽ ഇടവകകളും സമൂഹങ്ങളും കൂടുതൽ സജീവമാകേണ്ടതിൻറെ ആവശ്യകത ർ റഷ്യയിലെ കത്തോലിക്കാ മെത്രാന്മാർ ചൂണ്ടിക്കാട്ടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രയിനും റഷ്യയ്ക്കും ലോകം മുഴുവനും വേണ്ടിയുള്ള സമാധാന ഉപവാസ പ്രാർത്ഥനയിൽ പങ്കുചേരാൻ റഷ്യയിലെ കത്തോലിക്കാ മെത്രാന്മാർ അന്നാട്ടിലെ വിശ്വാസികളെ ക്ഷണിക്കുന്നു.

പ്രാദേശിക കത്തോലിക്കാ മെത്രാന്മാരുടെ സംഘത്തിൻറെ 15-16 തീയതികളിൽ റഷ്യയിലെ ലിസ്ത്വ്യാങ്കയിൽ (Listvyanka)ചേർന്ന അമ്പത്തിയഞ്ചാം സമ്പൂർണ്ണ സമ്മേളനമാണ് ഈ ക്ഷണം നല്കിയത്.

കത്തോലിക്കരും ദൈവത്തിൻറെ ശക്തിയിൽ വിശ്വസിക്കുന്നവരും ഉപവാസത്തിലും ഉക്രയിനും റഷ്യയ്ക്കും ലോകം മുഴുവനും സമാധാനം സംജാതമാകുന്നതിനു വേണ്ടിയുള്ള ഉപവാസത്തിലും സ്നേഹത്തിൻറെ പ്രവർത്തികളിലും തീക്ഷണമായ പ്രാർത്ഥനയിലും ഒന്നുചേരണമെന്ന് മെത്രാന്മാർ അഭ്യർത്ഥിക്കുന്നു.

ന്യൂനപക്ഷങ്ങളെ ആക്രമണങ്ങളിൽ നിന്ന സംരക്ഷിക്കുകയും സുരക്ഷിതസ്ഥാനങ്ങൾ ഒരുക്കുകയും ചെയ്യുന്നതിൽ ഇടവകകളും സമൂഹങ്ങളും കൂടുതൽ സജീവമാകേണ്ടതിൻറെ ആവശ്യകതയും മെത്രാന്മാർ ചൂണ്ടിക്കാട്ടുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 March 2022, 17:51