ലോകസമാധാനത്തിനായി ഒരു മിനിറ്റ്: അന്താരാഷ്ട്ര കത്തോലിക്കാ ആക്‌ഷൻ ഫോറം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സമാധാനത്തിനായി ഒരു മിനിറ്റ് എന്ന പേരിൽ, അന്താരാഷ്ട്ര കത്തോലിക്കാ ആക്‌ഷൻ ഫോറം മുൻകൈയെടുത്ത്, ജൂൺ 8 ബുധനാഴ്ചയാണ് ഈയൊരു പ്രാർത്ഥനയജ്ഞം നടത്തിയത്. ഇപ്പോൾ നടക്കുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തോടൊപ്പം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് വിശുദ്ധനാടുകളിലും, മ്യാന്മാർ പോലെയുള്ള സ്ഥലങ്ങളിലും തുടരുന്ന സംഘർഷങ്ങൾ കണക്കിലെടുത്താണ് ലോകമെമ്പാടുമുള്ള കത്തോലിക്കാരുടെയും, മറ്റു ക്രൈസ്തവ, ക്രൈസ്തവേതര ആളുകളുടെ പങ്കാളിത്തത്തോടെയും സമാധാനത്തിനായുള്ള ഈ പ്രാർത്ഥന.
ഇതോടനുബന്ധിച്ച്, ഉക്രൈൻ, ബുറുണ്ടി, അര്ജന്റീന, മധ്യഅമേരിക്കാൻ രാജ്യങ്ങൾ തുടങ്ങി വിവിധയിടങ്ങളിൽ വിശുദ്ധ ബലിയർപ്പണവും, മറ്റു പ്രാർത്ഥനകളും സംഘടിപ്പിച്ചിരുന്നു. ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടതനുസരിച്ച്, 2014 ജൂൺ ആറിന് ഒരുമണിക്കാണ് സമാധാനത്തിനായി ഇതുപോലെ ഒരു സംരഭം ആദ്യമായി നടത്തിയത്. അതെ വർഷം ഫ്രാൻസിസ് പാപ്പായുടെ ക്ഷണം സ്വീകരിച്ച്, ഇസ്രായേൽ, പാലസ്തീന പ്രെസിഡന്റുമാർ, കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കാ എന്നിവരുടെ സാന്നിദ്ധ്യത്തിൽ, "സമാധാനത്തിനായുള്ള അഭ്യർത്ഥന" എന്ന പേരിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി വത്തിക്കാൻ ഗാർഡനിൽ വച്ച് നടത്തിയ പരിപാടിയോടനുബന്ധിച്ചായിരുന്നു ഇത് നടത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: