മെത്രാന്മാർ അണിയുന്ന തൊപ്പി മെത്രാന്മാർ അണിയുന്ന തൊപ്പി  

തെലങ്കാനയിലെ കമ്മാം രൂപതാദ്ധ്യക്ഷൻ പ്രായാധിക്യത്താൽ സ്ഥാനമൊഴിയുന്നു!

തെലെങ്കാന സംസ്ഥാനത്തിലെ കമ്മാം (Khammam) രൂപതയുടെ മെത്രാൻ പോൾ മയിപാന് എഴുപത്തിയെട്ടു വയസ്സു പ്രായമുണ്ട്. പാപ്പാ രാജി സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തെലെങ്കാന സംസ്ഥാനത്തിലെ കമ്മാം (Khammam) രൂപതയുടെ മെത്രാൻ പോൾ മയിപാൻ, കാനൻ നിയമം അനുശാസിക്കുന്ന പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സമർപ്പിച്ച രാജി ഫ്രാൻസീസ് പാപ്പാ ശനിയാഴ്‌ച (27/08/22) സ്വീകരിച്ചു.

ഇപ്പോൾ 78 വയസ്സു പ്രായമുള്ള അദ്ദേഹം 1997 ഏപ്രിൽ 21-നാണ് പ്രസ്തുത രൂപതയുടെ മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

1944 ഫെബ്രുവരി 14-ന് ജനിച്ച ബിഷപ്പ് പോൾ മയിപാൻ 1971- ജനുവരി 9-ന് പൗരോഹിത്യം സ്വീകരിക്കുകയും 1997 ആഗസ്റ്റ് 22-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 August 2022, 12:29