മുറിവുണക്കലിൻറെ പ്രകിയയിൽ മുന്നേറും, കാനഡയിലെ കത്തോലിക്കാ മെത്രാന്മാർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കാനഡയിലെ തദ്ദേശിയ ജനതയേക്കേറ്റ ആഘാതത്തിൽ നിന്ന് അവരെയും അവരുടെ കുടുംബങ്ങളെയും സൗഖ്യമാക്കുന്ന പ്രക്രിയ തുടരാനുള്ള പാപ്പായുടെ ആഹ്വാനം തങ്ങൾ ശ്രവിച്ചുവെന്നും ഒരു നവീകൃത കർമ്മപരിപാടി തങ്ങൾ തയ്യാറാക്കുമെന്നും അന്നാട്ടിലെ കത്തോലിക്കാ മെത്രാന്മാർ.
ഫ്രാൻസീസ് പാപ്പാ ജൂലൈ 24-30 വരെ കാനഡയിൽ നടത്തിയ ചരിത്രപരമായ ഇടയസന്ദർശനത്തിന് കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് മെത്രാന്മാരുടെ ഈ പ്രതികരണമുള്ളത്.
കാനഡയിലെ തദ്ദേശിയരോടുള്ള തൻറെ അടുപ്പം തൻറെ സാന്നിധ്യത്താൽ പ്രകടിപ്പിക്കുമെന്ന പാപ്പായുടെ വാഗ്ദാനത്തിൻറെ നിറവേറ്റലായിരുന്നു ഈ ഇടയസന്ദർശനമെന്ന് അനുസ്മരിക്കുന്ന മെത്രാന്മാർ ഈ സന്ദർശനം മുറിവുണക്കലിൻറെയും അനുരഞ്ജനത്തിൻറെയും പാതയിൽ ഒരു നാഴികക്കല്ലാണെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: