പ്രതിസന്ധികളിൽ പലായനം ചെയ്യുന്നവർക്ക് കൈത്താങ്ങായി കൊളംബിയൻ-വെനെസ്വേല മെത്രാന്മാർ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ലാറ്റിനമേരിക്കൻ രാജ്യമായ വെനെസ്വേലയിൽ ഉടലെടുത്ത കടുത്ത സാമ്പത്തികപ്രതിസന്ധി ഓരോ വർഷവും ആയിരക്കണക്കിനാളുകളെയാണ് ജീവൻ പണയം വച്ചും വടക്കൻ അമേരിക്കയിലേക്ക് കുടിയേറുവാൻ നിർബന്ധിതരാക്കുന്നത്.പ്രധാനമായും കൊളംബിയയുടെ തെക്കുപ്രവിശ്യയിലുള്ള ഉരാബാ-ധാരിയൻ മേഖലകളിലൂടെയുള്ള അപകടങ്ങൾ നിറഞ്ഞ കാട്ടുപ്രദേശമാണ് കുടിയേറ്റക്കാരുടെ നടപ്പാത.തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തിച്ചേരുമെന്ന പ്രതീക്ഷകളാണ് ഈ മനുഷ്യരെ മുന്നോട്ട് നയിക്കുന്നത്.എങ്കിലും ഓരോ വർഷവും ധാരാളം കുടിയേറ്റക്കാരാണ് തങ്ങളുടെ ജീവൻ ഇടക്കുവച്ച് ബലികഴിക്കേണ്ടതായി വരുന്നത്.ഈ മാനുഷികവൈഷമ്യതയിലേക്കാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളായ കൊളംബിയൻ-വെനെസ്വേല മെത്രാൻ സമിതി സഹായഹസ്തവുമായി കടന്നുവരുന്നത്.
'കുടിയേറ്റക്കാരുടെ പാദങ്ങളിൽ' എന്ന പേരിൽ സംഘടിതപ്രവർത്തനമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.കുടിയേറ്റ യാഥാർത്ഥ്യത്തെക്കുറിച്ച് പഠിക്കാനും, കുടിയേറ്റക്കാർക്കായി പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കാനും, പ്രോത്സാഹനത്തിന്റെ ശബ്ദം നൽകാനും ഈ പ്രവർത്തനം ലക്‌ഷ്യം കാണുന്നു.ഈ വർഷം, യുഎൻഎച്ച്‌സിആർ (യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷണർ ഫോർ റെഫ്യൂജീസ്) - റെഡ് ക്ലേമർ റിപ്പോർട്ട് പ്രകാരം, കുടിയേറ്റക്കാരായ മൊത്തം ആളുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയായി. ഈ വർഷത്തെ കണക്കിൽ 1,367 കുട്ടികളും കൗമാരക്കാരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: