ബൊളോഞ്ഞയിലെ മെത്രാപോലീത്തയും ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനുമായ  കർദ്ദിനാൾ മത്തെയോ സൂപ്പി. ബൊളോഞ്ഞയിലെ മെത്രാപോലീത്തയും ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനുമായ കർദ്ദിനാൾ മത്തെയോ സൂപ്പി. 

കർദ്ദിനാൾ സൂപ്പി : വികസനമില്ലാതെ സമാധാനവും നീതിയും ഉണ്ടാവില്ല

മൊത്ത ദേശീയ വരുമാനത്തിന്റെ 0.70% വികസനത്തിനായി നീക്കിവയ്ക്കാൻ ആവശ്യപ്പെടുന്ന അന്തരാഷ്ട്ര സഹകരണത്തിനും ഐക്യദാർഢ്യത്തിനുമായുള്ള സംരംഭത്തിന്റെ അവതരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇറ്റാലിയൻ മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ സൂപ്പി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

നിലവിലുള്ള യുദ്ധത്തിന്റെയും, ഭൂകമ്പ ദുരന്തത്തിന്റെയും, നടുക്കടലിൽ നിരവിധി കുട്ടികൾ മരിക്കുന്നതിന്റെയും മുന്നിൽ നമ്മൾ കണ്ണു തുറക്കണമെന്നും ഇവയിൽ നിന്നെല്ലാം ഒറ്റയ്ക്ക് പുറത്തു വരാൻ കഴിയില്ലയെന്ന് എല്ലാവരും അറിയണമെന്നും ഓരോരുത്തരും അവരവരുടെ സംഭാവന നൽകുകയും വേണമെന്നും കർദ്ദിനാൾ സൂപ്പി ഊന്നിപ്പറഞ്ഞു.

മൊത്തം ദേശീയ വരുമാനത്തിന്റെ 0.70% അന്താരാഷ്ട്ര ഐക്യദാർഢ്യത്തിനായി നീക്കിവയ്ക്കാനുള്ള പ്രതിബദ്ധത വീണ്ടും ആരംഭിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നത് ദാനധർമ്മമല്ല മറിച്ച് സമാധാനത്തിനായുള്ള പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ, അന്താരാഷ്ട്ര സംഘടനകളുമായും ലോകമെമ്പാടുമുള്ള മിഷനറിമാരുമായും ചേർന്നുകൊണ്ട് വിവിധ തരം ഇടപെടലുകളിലൂടെ ആളുകളെ സുരക്ഷിതമായി പുറപ്പെടാനും, അവിടെ തന്നെ തങ്ങുന്നവരെ സഹായിക്കാനും കഴിയും.

മാർച്ച് 4, ശനിയാഴ്ച  ബൊളോഞ്ഞയിൽ വച്ചുനടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ബൊളോഞ്ഞയിലെ മെത്രാപോലീത്തയും ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനുമായ മത്തെയോ സൂപ്പി. അന്താരാഷ്ട്ര സഹകരണത്തിനും ഐക്യദാർഢ്യ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിനായി 2030 ഓടെ  മൊത്ത  ദേശീയ വരുമാനത്തിന്റെ 0.70 % നീക്കിവയ്ക്കണമെന്ന ആവശ്യത്തിന്റെ പ്രചാരണാർത്ഥമായിരുന്നു സെമിനാർ സംഘടിപ്പിച്ചത്.  "ചെയ്യണം, നിങ്ങൾക്ക് കഴിയും'', എന്നർത്ഥം വരുന്ന Si deve, Si Può എന്ന പേരിൽ ആയിരുന്നു സെമിനാർ.

വികസനം ഇല്ലെങ്കിൽ സമാധാനവും നീതിയുമുണ്ടാകില്ല അതിനാൽ, പ്രസ്താവനകളിൽ നിന്ന് കൃത്യമായ പ്രവർത്തനങ്ങളിലേക്ക്, വികസനത്തെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര സഹകരണ പദ്ധതികളിലേക്ക് നാം മാറേണ്ടതുണ്ട് എന്ന് അദ്ദേഹം അടിവരയിട്ടു.

വികസന പ്രവർത്തനം: സകലരുടെയും നന്മയ്ക്കായുള്ള പ്രവർത്തനം

രൂപതയുടെ മിഷനറി കേന്ദ്രവും 0.70 പ്രചാരണ സംഘവും സഹകരപ്രവർത്തനങ്ങൾക്കായുള്ള ആസൂത്രണ സംഘവും  ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. ഗവൺമെന്റിന്റെ പ്രതിനിധികളും ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അജപാലന സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കുചേർന്നു.

"നമ്മൾ തുല്യരും സഹോദരരുമാണ്; വികസനത്തിനായി പ്രവർത്തിക്കുക എന്നാൽ എല്ലാവരുടേയും നന്മയ്ക്കായുള്ള അടിത്തറയിടുക, മറ്റുള്ളവരെക്കുറിച്ച്, പ്രത്യേകിച്ച് ആഫ്രിക്കയെക്കുറിച്ച്, കരുതലുള്ളവരായിരിക്കുക എന്നാണ്. യൂറോപ്യൻ യൂണിയന്റെ അടുത്ത തലമുറയ്ക്കു വേണ്ടി ചെലവഴിക്കാൻ ഉപയോഗിക്കേണ്ട ഫണ്ട് വിനിയോഗത്തിന്റെ ദേശീയ പദ്ധതി (PNNR) ഈ അർത്ഥത്തിൽ വലിയ ഒരവസരമായിരിക്കുമെന്നും കർദ്ദിനാൾ പറഞ്ഞു. അതേപോലെതന്നെ ഈ ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ആഫ്രിക്കയ്ക്കായുള്ള പദ്ധതിയും അനിശ്ചിതത്വത്തിലാകാതെ എല്ലാ വശങ്ങളിലേക്കും വ്യാപിക്കുന്നതായിരിക്കട്ടെ എന്ന് കർദ്ദിനാൾ സൂപ്പി ആശംസിച്ചു.

ലോകത്തിൽ നീതിക്കായി എല്ലാവരും പ്രതിബദ്ധതയുള്ളവരായിരിക്കണം

സ്വപ്ന ലോകത്തിൽ നിന്നും ഇറങ്ങി യാഥാർത്ഥ്യത്തിന്റെ  ലോകത്തിലേക്ക് പ്രവേശിക്കാനാണ് നോമ്പുകാലം നമ്മെ ക്ഷണിക്കുന്നത് എന്ന് പറഞ്ഞ കർദ്ദിനാൾ പലപ്പോഴും നമുക്ക് എല്ലാം നന്നായി പോകുമെന്ന വികലമായ ഒരു വീക്ഷണമാണുള്ളത് എന്നും എന്നാൽ അത് ശരിയല്ല എന്നും കൂട്ടിച്ചേർത്തു. ഇനിയും ശരിയായി മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതും, കണക്കാക്കാൻ കഴിയാത്തവിധം നാശനഷ്ടം വരുത്താവുന്നതുമായ അണുവായുധ യുദ്ധത്തിന്റെ ഭീഷണിയുള്ള യുദ്ധം നടക്കുന്നതും, അനേകം ഇരകളെ സൃഷ്ടിക്കുന്നതും, ഭൂകമ്പം മൂലമുണ്ടായ ദുരന്തവും, അനേകം കുഞ്ഞുങ്ങൾ ഇപ്പോഴും കടലിൽ മരിക്കുന്നതും ചൂണ്ടിക്കാണിച്ച കർദ്ദിനാൾ ഇതിൽ നിന്നൊന്നും പുറത്തു വരാൻ ഒരാൾക്കും തനിച്ചു കഴിയില്ല എന്ന കാര്യം ഓർമ്മിപ്പിച്ചു. നമ്മെ പരിശുദ്ധ പിതാവ് ഓർമ്മിപ്പിക്കുന്നത് പോലെ നമ്മളെല്ലാവരും ഒരേ തോണിയിലാണ് എന്നും അതിനാൽ എല്ലാവരും ഒരുമിച്ച് സമാധാനത്തിനും, നീതിക്കും, വികസനത്തിനുമായി പ്രവർത്തിക്കാം എന്നും എടുത്തു പറഞ്ഞ അദ്ദേഹം  ലോകത്തെ മാറ്റാനായി ഓരോരുത്തരും അവരവരുടെ സംഭാവന നൽകണം എന്നും കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 March 2023, 15:00