വത്തിക്കാനിൽ നടക്കുന്ന സിനഡ് സമ്മേളനത്തിൽ നിന്ന് വത്തിക്കാനിൽ നടക്കുന്ന സിനഡ് സമ്മേളനത്തിൽ നിന്ന്   (Vatican Media)

ലെബനൻ പ്രതിസന്ധിക്ക് പരിഹാരം അഭ്യർത്ഥിച്ചുകൊണ്ട് സിനഡ് പിതാക്കന്മാർ

ലെബനൻ രാഷ്ട്രത്തിൽ ഉടലെടുത്ത അടിയന്തരമായ വെല്ലുവിളികളെ ചൂണ്ടിക്കാണിച്ചുകൊണ്ടും, അവയ്ക്കുള്ള അപരിഹാരങ്ങൾ അഭ്യർത്ഥിച്ചുകൊണ്ടും, പൗരസ്ത്യസഭകളിലെ പിതാക്കന്മാരും,സിനഡിൽ സംബന്ധിക്കുന്നവരും, അന്താരാഷ്ട്ര സമൂഹത്തിനു അപേക്ഷ നൽകി.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ലെബനൻ രാഷ്ട്രത്തിൽ ഉടലെടുത്ത അടിയന്തരമായ വെല്ലുവിളികളെ ചൂണ്ടിക്കാണിച്ചുകൊണ്ടും, അവയ്ക്കുള്ള അപരിഹാരങ്ങൾ അഭ്യർത്ഥിച്ചുകൊണ്ടും, പൗരസ്ത്യസഭകളിലെ പിതാക്കന്മാരും,സിനഡിൽ സംബന്ധിക്കുന്നവരും, അന്താരാഷ്ട്ര സമൂഹത്തിനു അപേക്ഷ നൽകി.8 ഖണ്ഡികളുള്ള അപേക്ഷയിൽ ലെബനനിലെ സാഹചര്യങ്ങളെക്കുറിച്ചും അതിന്റെ രക്ഷയ്‌ക്കായി ഏറ്റെടുക്കേണ്ട ശ്രമങ്ങളെക്കുറിച്ചും എടുത്തു പറയുകയും അതിന്നായി എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിന്റെ അധ്യക്ഷതയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ലെബനീസ്, പാത്രിയർക്കീസ്,മെത്രാന്മാർ , വൈദികർ, സമർപ്പിതർ, സിനഡ് അംഗങ്ങൾ,ഐക്യരാഷ്ട്ര സഭയുടെ  സംസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളുടെ സെക്രട്ടറി മോൺസിഞ്ഞോർ.പോൾ റിച്ചാർഡ് ഗാല്ലഗർ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കസ്റ്ററിയുടെ സെക്രട്ടറി ഫാ.മൈക്കൽ ജാലാഖ്, സിനഡിന്റെ അണ്ടർ സെക്രട്ടറി സിസ്റ്റർ നതാലി ബെക്വാർട്ട്, ആർച്ചുബിഷപ്പ് മാർക്കോ എന്നിവർ പങ്കെടുത്തു.

മധ്യപൂർവേഷ്യയിൽ പ്രത്യേകിച്ചും ലെബനനിൽ മാനുഷിക പുരോഗതിക്കും, സമാധാനത്തിനും ഫ്രാൻസിസ് പാപ്പാ നൽകുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞു. ഇസ്രായേൽ പലസ്തീൻ സംഘർഷം അവസാനിപ്പിക്കുവാനും, സമാധാനം പുനഃസ്ഥാപിക്കുവാനും അപേക്ഷയിൽ പറയുന്നു.

ലെബനന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ അപേക്ഷയിൽ പങ്കുവയ്ക്കുന്നു.സാമ്പത്തികവും  സാമൂഹികവുമായ  തകർച്ചയിലേക്ക് നീങ്ങുന്ന അവസ്ഥ രാജ്യത്തു സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെ അപേക്ഷയിൽ എടുത്തു കാണിക്കുകയും,അഭയാർത്ഥികൾ തന്മൂലം അനുഭവിക്കുന്ന യാതനകളെ അടിവരയിടുകയും ചെയ്യുന്നു.

നിലവിലുള്ള ഈ പ്രതിസന്ധി പരിഹരിക്കുന്നതിന്, ഭരണഘടനാ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ്,  റിപ്പബ്ലിക്കിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുത്ത് പുനരാരംഭിക്കേണ്ടതും ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കേണ്ടതും അനിവാര്യമാണെന്നും അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു.

ക്രിസ്ത്യാനികൾക്കിടയിലും മറുവശത്ത് ലെബനീസ് ആളുകൾക്കിടയിലും ഉണ്ടായിരിക്കേണ്ട സംഭാഷണത്തിന്റെ ആവശ്യകതയും, പൗരത്വവും സമത്വവും സ്ഥാപിക്കുന്ന ഒരു നിയമസംവിധാനം കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യവും അപേക്ഷ മുൻപോട്ടു വയ്ക്കുന്നു.

ലെബനന്റെ പ്രശ്നം സംഘർഷങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ മധ്യപൂർവേഷ്യയിൽ  പ്രത്യേകമായും ഇസ്രായേൽ-പലസ്തീൻ സംഘർഷം പരിഹരിക്കുവാൻ  ഐക്യരാഷ്ട്രസഭയോടും ലെബനനിലെ സൗഹൃദ രാജ്യങ്ങളോടും അപേക്ഷയിൽ  ആവശ്യപ്പെടുന്നു.

ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനും ശ്രവണത്തിലും സംവാദത്തിലും വിവേചനത്തിലും ഒരുമിച്ച് നടക്കാനും അപേക്ഷയിലൂടെ എല്ലാവരെയും ക്ഷണിക്കുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2023, 14:12