സിറിയയിലെ സമാധാനത്തിനായി മെഴുകുതിരികൾ തെളിച്ച് പ്രാർത്ഥിക്കുന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്. സിറിയയിലെ സമാധാനത്തിനായി മെഴുകുതിരികൾ തെളിച്ച് പ്രാർത്ഥിക്കുന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്.  (Copyright: Aid to the Church in Need)

സിറിയൻ ക്രിസ്ത്യാനികൾ വിശുദ്ധ ഭൂമിയിൽ സമാധാനത്തിനായി പ്രാർത്ഥിക്കുന്നു

സിറിയയിലെ പൊന്തിഫിക്കൽ മിഷ൯ സൊസൈറ്റികളുടെ ദേശീയ ഡയറക്ടറായ മോൺ. മൗനീർ സക്കൽ വിശുദ്ധ നാട്ടിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോടു ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സമാധാനത്തിനായുള്ള അവരുടെ ഹൃദയംഗമമായ പ്രാർത്ഥനകൾക്ക് സിറിയയിലെ അലപ്പോയിൽ സീറോ കത്തോലിക്കാ സഭയുടെ വികാരി ജനറലും സിറിയയിലെ പൊന്തിഫിക്കൽ മിഷ൯ സൊസൈറ്റികളുടെ ദേശീയ ഡയറക്ടറുമായ മോൺ. മൗനീർ സക്കൽ ഊന്നൽ നൽകുകയും, ഒക്ടോബർ 17നും തുടർന്നുള്ള ദിവസങ്ങളിലും പ്രാർത്ഥനാ ദിനങ്ങളിലും സമാധാനത്തിനായുള്ള ഉപവാസത്തിലും ലോകമെമ്പാടുമുള്ള വിശ്വാസികളോടൊപ്പം പങ്കുചേരുകയും ചെയ്യും. വർഷങ്ങളോളം യുദ്ധം സഹിച്ച സിറിയ൯ ജനത ഫലസ്തീനിലെ സിവിലിയ൯ ജനതയുടെ കഷ്ടപ്പാടുകളോടും  ദുരിതങ്ങളോടും അഗാധമായ സഹാനുഭൂതി പുലർത്തുന്നു.  യുദ്ധാനന്തര സാഹചര്യങ്ങളിൽ നിന്ന് സിറിയ സാവധാനം കരകയറുന്നുണ്ടെങ്കിലും ഇന്ധന ക്ഷാമം, സ്കൂളുകൾ പോലുള്ള സാമൂഹിക സേവനങ്ങളുടെ ക്രമരഹിതമായ പ്രവർത്തനം എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക വെല്ലുവിളികൾ അവർ ഇപ്പോഴും നേരിടുന്നു.

പ്രത്യേകിച്ച് യുവാക്കൾക്കിടയിലുള്ള കുടിയേറ്റം, കുടുംബങ്ങളേയും പ്രാദേശിക സഭയെയും പൗരോഹിത്യ - സമർപ്പിത ജീവിതത്തിലേക്കുമുള്ള  പ്രവർത്തനങ്ങളെയും ബാധിക്കുന്നതിനാൽ സ്ഥിതി വെല്ലുവിളിയായി തുടരുന്നു എന്നും കഴിഞ്ഞ നാല് വർഷങ്ങളിൽ വളരെ കഠിനമായിരിക്കുന്നു എന്നും ചൂണ്ടിക്കാട്ടി.

സിറിയയിലെ ക്രൈസ്തവ സമൂഹം സമാധാനത്തിനായി തീവ്രമായി പ്രാർത്ഥിക്കുകയും  ഹൃദയങ്ങൾക്ക് മാറ്റം വരുത്താനുള്ള സർവശക്തനായ ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കുകയും ചെയ്യുന്നു. യേശുക്രിസ്തുവിന്റെ ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ഒരു രാജ്യത്ത് വിശ്വാസം, പ്രത്യാശ, ഉപവി എന്നിവയോടു പ്രത്യുത്തരിക്കാൻ മാമോദീസാ സ്വീകരിച്ച വ്യക്തികളെന്ന നിലയിൽ സിറിയൻ ക്രൈസ്തവ സമൂഹം അവരുടെ പാത്രിയാർക്കീസിന്റെ ശുപാർശകൾ പാലിക്കുന്നുവെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

അക്രമത്തിന്റെയും യുദ്ധത്തിന്റെയും വെല്ലുവിളി നിറഞ്ഞ സമയത്തെ യേശുവിന്റെ വചനത്താൽ ജ്വലിച്ച ഹൃദയത്തോടെ സമീപിക്കാനും അവിടുത്തെ സ്നേഹം പ്രഖ്യാപിക്കാൻ മുന്നോട്ട് പോകാനുമുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ഏറ്റെടുത്ത് ഒക്ടോബർ 22 മിഷനറി ഞായർ ആഘോഷിക്കുവാനും അദ്ദേഹം ഓർമ്മിപ്പിച്ചു. സിറിയ യുദ്ധാനന്തര പോരാട്ടങ്ങളെ അതിജീവിക്കുമ്പോൾ, ക്രിസ്ത്യൻ സമൂഹം വിശുദ്ധ നാട്ടിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളോടൊപ്പം ഐക്യത്തോടെ നിൽക്കുന്നു എന്നും അദ്ദേഹം ആവർത്തിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 October 2023, 15:12