തിരയുക

നവവാഴ്ത്തപ്പെട്ട കർദ്ദിനാൾ എദ്വാർദൊ ഫ്രാൻസിസ്കൊ പിറോണിയൊ ( Card. Eduardo Francisco Pironio) നവവാഴ്ത്തപ്പെട്ട കർദ്ദിനാൾ എദ്വാർദൊ ഫ്രാൻസിസ്കൊ പിറോണിയൊ ( Card. Eduardo Francisco Pironio) 

കർദ്ദിനാൾ എദ്വാർദൊ പിറോണിയൊ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് !

അർജന്തീനയിലെ ലുഹാനിലെ പരിശുദ്ധ കന്യകാനാഥയുടെ ദേവാലയത്തിൽ ശനിയാഴ്ച (16/12/23) ആയിരുന്നു വാഴ്ത്തപ്പെട്ടപദ തിരുക്കർമ്മങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അർജന്തീന സ്വദേശിയായ കർദ്ദിനാൾ എദ്വാർദൊ ഫ്രാൻസിസ്കൊ പിറോണിയൊ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.

അർജന്തീനയിലെ ലുഹാനിലെ പരിശുദ്ധ കന്യകാനാഥയുടെ ദേവാലയത്തിൽ ശനിയാഴ്ച (16/12/23) ആയിരുന്നു വാഴ്ത്തപ്പെട്ടപദ തിരുക്കർമ്മങ്ങൾ.

വത്തിക്കാൻറെ ഭരണകാര്യാലയമായ ഗവർണറേറ്റിൻറെയും വത്തിക്കാൻ സംസ്ഥാനത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ സമിതിയുടെയും മേധാവി, അഥവാ പ്രസിഡൻറ് ആയ കർദ്ദിനാൾ ഫെർണാണ്ടൊ വേർഗെസ് അത്സാഗയാണ് ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ കാർമ്മികത്വം വഹിച്ചത്. കർദ്ദിനാൾ വേർഗെസ് 23 വർഷക്കാലം, നവവാഴ്ത്തപ്പെട്ട കർദ്ദിനാൾ പിറോണിയോയുടെ കാര്യദർശിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇറ്റലിയിൽ നിന്നു അർജന്തീനയിലേക്കു കുടിയേറിയ ജുസേപ്പെ എൻറീക്ക ബുത്തത്സോണി ദമ്പതികളുടെ 22 മക്കളിൽ അവസാനത്തെ പുത്രനായിരുന്നു നവവാഴ്ത്തപ്പെട്ട കർദ്ദിനാൾ എദ്വാർദൊ പിറോണിയൊ. അർജന്തീനയിലെ നുവെവെ ദെ ഹൂലിയൊ എന്ന സ്ഥലത്ത് 1920 ഡിസമ്പർ 3-ന് ജനിച്ച അദ്ദേഹം 1943-ൽ പൗരോഹിത്യം സ്വീകരിക്കുകയും 1964-ൽ മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെടുകയും 1976-ൽ കർദ്ദിനാളാക്കപ്പെടുകയും ചെയ്തു.

ദൈവജനത്തിനു മദ്ധ്യേ ക്രിസ്തുവിൻറെ സാന്നിദ്ധ്യവും മഹത്വത്തിൻറെ പ്രത്യാശയും ആയിത്തീരുകയെന്നതായിരുന്നു തൻറെ ഹിതമെന്നും മെത്രാൻ എന്ന നിലയിൽ തന്നിൽ നിന്ന് ദൈവം ആവശ്യപ്പെട്ട ശുശ്രൂഷകളിലൂടെ അപ്രകാരമായിരിക്കാൻ താൻ എന്നും ശ്രമിച്ചുവെന്നും അദ്ദേ തൻറെ ആത്മീയ ഒസ്യത്തിൽ കർത്താവിന് നന്ദിപറഞ്ഞുകൊണ്ട് കുറിച്ചു വച്ചിട്ടുണ്ട്.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 December 2023, 20:43