തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസ് പട്ടണത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിൽ  വധിക്കപ്പെട്ട് വ്യക്തിയുടെ മൃതദേഹം കഴുത വണ്ടിയിൽ വച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു. തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസ് പട്ടണത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിൽ വധിക്കപ്പെട്ട് വ്യക്തിയുടെ മൃതദേഹം കഴുത വണ്ടിയിൽ വച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു.  (ANSA)

ഗാസ: ദേവാലയത്തിൽ അഭയം തേടിയ അമ്മയെയും മകളെയും ഇസ്രായേൽക്കാരൻ വെടിവെച്ചു കൊലപ്പെടുത്തി

ഗാസയിലെ തിരുകുടുംബം കത്തോലിക്കാ ഇടവകയിൽ അഭയം തേടിയവരാണ് വധിക്കപ്പെട്ടത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഗാസയിലെ തിരുകുടുംബം കത്തോലിക്കാ ഇടവകയിൽ അഭയം തേടിയ അമ്മയെയും മകളെയും ശനിയാഴ്ച ഒളിഞ്ഞ ഇടത്തിൽനിന്നും ഇസ്രായേലി വെടിവെച്ചു കൊലപ്പെടുത്തി. ആക്രമണത്തിന് ഇരയായത് വിനാശകരമായ സംഭവമായെന്ന് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി വത്തിക്കാൻ ന്യൂസിനോടു പറഞ്ഞു. രണ്ട് ഇടവകക്കാരുടെ വേർപാടിൽ അഗാധമായ ദുഃഖം അദ്ദേഹം രേഖപ്പെടുത്തി.

"സാഹചര്യം ഇതിനകം തന്നെ ദുരന്തത്തിനപ്പുറമാണ്," അൽസെയ്‌ടൗൺ  പ്രദേശത്തെ വെടിനിർത്തൽ കാലയളവിനുശേഷം ബോംബാക്രമണങ്ങളുടെ വർദ്ധനവ് എടുത്തുകാണിച്ചുകൊണ്ട് ഫാ. റൊമാനെല്ലി അഭിപ്രായപ്പെട്ടു. ആക്രമണത്തിന് തലേദിവസം രാത്രി, ഇടവക കോമ്പൗണ്ടിൽ തീവ്രമായ ബോംബാക്രമണം ഉണ്ടായി, അതിന്റെ ഫലമായി പള്ളിക്കകത്ത് മൂന്ന് പേർക്ക് പരിക്കേറ്റു.  ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ടാങ്ക്  പ്രയോഗിച്ച റോക്കറ്റ്  ഉപവി സഹോദരിമാരുടെ മഠത്തിൽ ഇടിക്കുകയും വ്യാപകമായ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് റിപ്പോർട്ട് ചെയ്തു.

അടുത്ത ദിവസം, ഇടവകാംഗങ്ങളായ നഹിദ ഖലീൽ ആന്റണിയും അവരുടെ മകൾ സമർ കമാൽ ആന്റണിയും മഠത്തിലേക്ക് നടന്നു പോകുമ്പോൾ ഒരു ഇസ്രായേലി സ്നൈപ്പർ വെടിവച്ചു. ആക്രമണത്തെ അപലപിച്ച ഫ്രാൻസിസ് പാപ്പാ ദേവാലയത്തിൽ കുടുംബങ്ങൾ, കുട്ടികൾ, ഭിന്നശേഷിയുള്ള വ്യക്തികൾ, കന്യാസ്ത്രീകൾ എന്നിവരെ പാർപ്പിച്ചിരിക്കുകയാണെന്ന് ഊന്നിപ്പറയുകയും തീവ്രവാദികളല്ല എന്ന് ഞായറാഴ്ച പങ്കുവയ്ക്കുകയും ചെയ്തു. ഇരകളോടു വ്യക്തിപരമായി പരിചയമുള്ള ഫാ. റൊമാനെല്ലി, തിരുക്കുടുംബ ഇടവകയിലെ സജീവ അംഗങ്ങളാണെന്ന് നഹിദയെയും സമാറിനെയും വിശേഷിപ്പിച്ചു. വലിയൊരു കുടുംബത്തിന്റെ അമ്മയായ നഹിദയും മദർ തെരേസയുടെ കോൺവെന്റിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന സമറും വിവിധ ഇടവക പ്രവർത്തനങ്ങളിൽ പങ്കെടുത്ത് പള്ളിയുമായുള്ള ആഴത്തിലുള്ള ബന്ധം പ്രകടമാക്കിയിരുന്നതും അനുസ്മരിക്കുകയും അവരുടെ നഷ്ടത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് അറുതിവരുത്താൻ പ്രാർത്ഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. “ഈ പുണ്യഭൂമിയിൽ സമാധാനം വരട്ടെ,” എന്ന് ഫാ. ഗബ്രിയേൽ അഭ്യർത്ഥിച്ചു, പരിശുദ്ധ മാതാവിന്റെ ആശ്വാസവും മേഖലയിലെ എല്ലാ നിവാസികൾക്കും സമാധാനവും ലഭിക്കാൻ പ്രാർത്ഥിക്കാൻ അദ്ദേഹം ജനങ്ങളെ അഭ്യർത്ഥിച്ചു.

പ്രദേശത്ത് പിരിമുറുക്കം നിലനിൽക്കുന്നതിനാൽ, അന്താരാഷ്ട്ര സമൂഹം സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സംഘർഷത്തിന് ഒരു പരിഹാരവും ക്രോസ് ഫയറിൽ അകപ്പെട്ട നിരപരാധികളായ സാധാരണക്കാരുടെ കഷ്ടപ്പാടുകൾക്ക് അറുതിയും പ്രതീക്ഷിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 December 2023, 16:11