മംഗോളിയൻ സന്ദർശനവേളയിൽ മതാന്തരസമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ സംബന്ധിച്ചപ്പോൾ  മംഗോളിയൻ സന്ദർശനവേളയിൽ മതാന്തരസമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ സംബന്ധിച്ചപ്പോൾ   (AFP or licensors)

ജനീവയിൽ മതാന്തര പ്രാർത്ഥനായോഗം നടത്തി

അൻപത്തിയേഴാമത്‌ ലോകസമാധാനദിനത്തിന്റെ പ്രമേയമായ 'നിർമ്മിതബുദ്ധിയും സമാധാനവും' എന്ന വിഷയത്തെ അധികരിച്ച് 2024 ജനുവരി 30 ന് ജനീവയിൽ ഐക്യരാഷ്ട്രസഭയിലേക്കും, മറ്റു അന്താരാഷ്‌ട്ര സംഘടനകളിലേക്കുമുള്ള വത്തിക്കാന്റെ സ്ഥിരം ദൗത്യസംഘം, ലൊസാനെ, ജനീവ, ഫ്രിബോർഗ് രൂപതകളുമായി ചേർന്ന് മതാന്തര പ്രാർത്ഥനായോഗം സംഘടിപ്പിച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

അൻപത്തിയേഴാമത്‌ ലോകസമാധാനദിനത്തിന്റെ പ്രമേയമായ 'നിർമ്മിതബുദ്ധിയും സമാധാനവും' എന്ന വിഷയത്തെ അധികരിച്ച് 2024 ജനുവരി 30 ന് ജനീവയിൽ ഐക്യരാഷ്ട്രസഭയിലേക്കും, മറ്റു അന്താരാഷ്‌ട്ര സംഘടനകളിലേക്കുമുള്ള വത്തിക്കാന്റെ സ്ഥിരം ദൗത്യസംഘം, ലൊസാനെ, ജനീവ, ഫ്രിബോർഗ് രൂപതകളുമായി ചേർന്ന് മതാന്തര പ്രാർത്ഥനായോഗം സംഘടിപ്പിച്ചു.

യോഗത്തിൽ അന്താരാഷ്ട്രസമൂഹങ്ങളിലെ നേതാക്കളും, വിവിധ മതമേലധ്യക്ഷന്മാരും സംബന്ധിച്ചു.തദവസരത്തിൽ വത്തിക്കാനിലെ മതാന്തരസംവാദത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ മിഗെൽ ആൻഗേൽ ആയുസോ ഗിറ്റ്സൊത്തും പങ്കെടുത്തു.

നിരവധി അംബാസഡർമാർ, വിവിധ അന്താരാഷ്ട്ര സംഘടനകളുടെ മുതിർന്ന നേതാക്കൾ, ഉദ്യോഗസ്ഥർ, മറ്റ് നയതന്ത്ര പ്രതിനിധികൾ , ക്രിസ്ത്യൻ, ജൂത മത പ്രതിനിധികൾ, മുസ്ലീം, ബുദ്ധ സമുദായങ്ങൾ, എൻജിഒ പ്രതിനിധികൾ എന്നിവരും പ്രാർത്ഥനായോഗത്തിൽ പങ്കാളികളായി.

സാങ്കേതിക പുരോഗതിക്കൊപ്പം ഒരു നൈതിക ചട്ടക്കൂട് ഉണ്ടെങ്കിൽ,  മനുഷ്യൻ്റെ അന്തസ്സും പൊതുനന്മയും സംരക്ഷിക്കപ്പെടുവാനും,  സാഹോദര്യവും സമാധാനവും നിലനിൽക്കുന്ന ഒരു സംസ്കാരം  വളർത്തികൊണ്ടുവരുവാനും സാധിക്കുമെന്ന് കർദിനാൾ എടുത്തു പറഞ്ഞു.അറബി, ചൈനീസ്, ഫ്രഞ്ച്,ഇംഗ്ലീഷ്, റഷ്യൻ, സ്പാനിഷ്,ഫിലിപ്പിനോ, ആഫ്രിക്കൻ  തുടങ്ങിയ വിവിധ ഭാഷകളിലാണ് പ്രാർത്ഥനകളും, ഗാനങ്ങളും ചിട്ടപ്പെടുത്തിയത്.

അതിഥികളായി എത്തിയ വിവിധ മത നേതാക്കൾക്ക് ഒലിവ് ശാഖ സമ്മാനമായി നൽകുകയും, അതോടൊപ്പം സമാധാനശ്രമങ്ങൾക്കുള്ള അടയാളമായി ഒരു സ്മരണിക പ്രകാശനം നടത്തുകയും ചെയ്തു.അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ സമാധാനപ്രാർത്ഥനയോടെയാണ് പ്രാർത്ഥനായോഗം ഉപസംഹരിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 January 2024, 11:41