തിരയുക

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ബ്രൂമിലെ മുൻ ബിഷപ്പ് ക്രിസ്റ്റഫർ സോണ്ടേഴ്‌സിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ബ്രൂമിലെ മുൻ ബിഷപ്പ് ക്രിസ്റ്റഫർ സോണ്ടേഴ്‌സിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു.  (ANSA)

ബിഷപ്പ് ക്രിസ്റ്റോഫർ സോണ്ടേഴ്സിനെ ലൈംഗീക പീഡന കേസുകളുടെ പേരിൽ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു

പടിഞ്ഞാറൻ ഓസ്ട്രേലിയലിലെ ബ്രൂം രൂപതയുടെ എമിരിറ്റസ് ബിഷപ്പ് ക്രിസ്റ്റോഫർ സോണ്ടേഴ്സ് ബുധനാഴ്ചയാണ് അറസ്റ്റിലായത്. 19 ലൈംഗീക പീഡന കേസുകളാണ് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. വ്യാഴാഴ്ച ജാമ്യത്തിൽ വിട്ടയച്ച അദ്ദേഹം ജൂണിൽ അടുത്ത വാദം നടക്കുന്നതു വരെ വീട്ടിൽ തന്നെ താമസിക്കണമെന്നാണ് ഉത്തരവ്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

എമിരിത്തൂസ് ബിഷപ്പ് ക്രിസ്റ്റോഫർ സോണ്ടേഴ്സിനെതിരെ നടത്തിയ ആരോപണങ്ങൾ വളരെ ഗൗരവപരവും തീവ്രദു:ഖമുളവാക്കുന്നവയുമാണെന്ന്‘ ഓസ്ട്രേലിയൻ കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷനായ ആർച്ച് ബിഷപ്പ് തിമോത്തി കൊസ്തെല്ലോയ്  പറഞ്ഞു. അതിനാൽ അവയെക്കുറിച്ച് വിശദമായ അന്വേഷണം ശരിയായ വിധം നടത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു. പോലീസിനോടു പൂർണ്ണമായും സഭ സഹകരിക്കുമെന്നും, പോലീസ് അന്വേഷണത്തെ തകിടം മറിക്കുന്ന ഒരു തരത്തിലുള്ള നടപടികളും സഭയുടെ ഭാഗത്തുനിന്നുണ്ടാവുകയില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.

2020 ആണ് ആദ്യമായി ബിഷപ്പ് ക്രിസ്റ്റോഫർ സോണ്ടേഴ്സിനെതിരെ ആരോപണമുയർന്നത്. ആദ്യം പോലീസ് നടത്തിയ അന്വേഷണം കുറ്റമാരോപിക്കാതെ അവസാനിപ്പിച്ചിരുന്നതാണ്. എന്നാൽ ലൈംഗീക പീഡനത്തിനെതിരെ പോരാടുവാനുള്ള Vos estis lux mundi എന്ന മോത്തു പ്രോപ്രിയോ പ്രകാരം ഒരു സഭാപരമായ (കാനോനിക) അന്വേഷണം നടത്താൻ ഫ്രാൻസിസ് പാപ്പാ നിർദ്ദേശിക്കുകയായിരുന്നു. ബ്രിസ്ബേയ്നിലെ ആർച്ച് ബിഷപ്പ് മാർക്ക് കോളെറിഡ്ജ് മേൽനോട്ടം വഹിച്ചുകൊണ്ട്, സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയത്. അതിന്റെ 200 പേജ് വരുന്ന റിപ്പോർട്ട് ഓസ്ട്രേലിയൻ പൊലീസിന് നൽകിയിരുന്നു. അതിനു പിന്നാലെ വീണ്ടും പോലീസ് അന്വേഷണം നടത്തിയ ശേഷമാണ് അദ്ദേഹം കുറ്റാരോപിതനായി അറസ്റ്റിലാവുന്നത്. 2020ൽ തന്നെ ബിഷപ്പ് ക്രിസ്റ്റോഫർ സോണ്ടേഴ്സ് മെത്രാൻ സ്ഥാനത്തു നിന്ന് രാജി വച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 February 2024, 13:47