തിരയുക

തെക്കൻ ഗാസയിലെ ദേർ അൽ ബലാഹിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്നുണ്ടായ ദുരന്തം. തെക്കൻ ഗാസയിലെ ദേർ അൽ ബലാഹിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്നുണ്ടായ ദുരന്തം.  (ANSA)

വിശുദ്ധ നാട്ടിലെ ജനങ്ങളോടു ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ധനശേഖരണം

വിശുദ്ധനാട്ടിലെ സംഘർഷത്തിൽ വലയുന്ന ജനങ്ങളോടു ഐക്യദാർഢ്യവും പങ്കാളിത്തവും പ്രകടിപ്പിക്കുന്നതിനായി ദേശീയ തലത്തിൽ ഫെബ്രുവരി പതിനെട്ടിന് ഒരു ധനശേഖരം നടത്താൻ ഇറ്റാലിയൻ മെത്രാൻ സമിതി തീരുമാനിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഇറ്റാലിയൻ മെത്രാ൯ സമിതിയുടെ അധ്യക്ഷ൯ തപസ്സ്കാലത്തിലെ ആദ്യ ഞായറാഴ്ചയായ ഫെബ്രുവരി 18ന് ഇറ്റലിയിലെ എല്ലാ ദേവാലയങ്ങളിലും എടുക്കുന്ന നേർച്ചകാഴ്ച വിശുദ്ധ നാട്ടിൽ സംഘർഷം  മൂലം ബുദ്ധിമുട്ടുന്ന  ജനതയുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾക്കായി നൽകുമെന്നും അത് എല്ലാ വിശ്വാസികളുടെയും ഐക്യദാർഢ്യത്തിന്റെയും പങ്കാളിത്തത്തിന്റെയും വ്യക്തമായ അടയാളമായിരിക്കും എന്നും അടിവരയിട്ടു.

മെയ് മൂന്നിനകം കാരിത്താസ് ഇറ്റലിക്ക് അയയ്ക്കുന്ന സംഭാവനകൾ  ഈ മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കാരിത്താസുകളുടെ ശൃംഖലയുമായുള്ള സഹകരണത്തോടെ ഏകീകൃത രീതിയിൽ ആസൂത്രണം ചെയ്യാൻ കഴിയും എന്ന് മെത്രാ൯ സമിതി അറിയിച്ചു. പ്രാദേശിക സഭയുമായി കാരിത്താസ് നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അടിയന്തരാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിൽ കാരിത്താസ് ജെറുസലേമിന്റെ ഇടപെടലുകളെ പിന്തുണയ്ക്കുകയും സാഹചര്യത്തിന്റെ പുരോഗതികൾ നിരീക്ഷിച്ച്, പ്രാദേശിക സഭകളെ പിന്തുടരുന്നത് തുടരുന്നുണ്ടെന്നും കാരിത്താസ് ഇറ്റലിയുടെ ഡയറക്ടർ ഫാ. മാർക്കോ പാഗ്നിയല്ലോ അറിയിച്ചു. ദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുമായി പ്രാദേശിക അധികാരികളുമായി ചേർന്ന് വിവിധ സംരംഭങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

ഫെബ്രുവരി 18 ആം തിയിതി നടത്തുന്ന ധനശേഖരണം ഇറ്റലിയിലെ ഇടവക സമൂഹങ്ങളിൽ അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിലയേറിയ അവസരമാണ്. ഇതിനായി രൂപതകൾക്ക് സഹായം നൽകിക്കൊണ്ട് പോസ്റ്ററുകളും കാരിത്താസ് ഇറ്റലി തയ്യാറാക്കി വരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 February 2024, 13:29