തിരയുക

ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള. ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള.  (AFP or licensors)

ഇന്ത്യയിൽ ജാതിഭ്രഷ്ടരുടെ സിനഡ് : സഭാജീവിതത്തിൽ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ഉൾപ്പെടുത്തുക

ഭാരത മെത്രാ൯ സമിതിയുടെ (സിബിസിഐ) ജാതി- പിന്നാക്ക വിഭാഗങ്ങൾക്കായുള്ള കാര്യാലയവും, തമിഴ്നാട് മെത്രാ൯ സമിതിയുടെ ജാതികൾക്കും അംഗീകൃത ഗോത്രങ്ങൾക്കുമായുള്ള കമ്മീഷനും ചേർന്ന് നടത്തിയ "ജാതിഭ്രഷ്ടരുടെ സിനഡ്" സമ്മേളനത്തോടനുബന്ധിച്ച് ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള "ഒരു സിനഡൽ സഭയ്ക്ക് ആരെയും, പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ, അവഗണിക്കാൻ കഴിയില്ല," എന്ന് അറിയിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഇന്ത്യൻ സമൂഹത്തിൽ, സഹസ്രാബ്ദങ്ങളായി വേരൂന്നിയ ജാതിവ്യവസ്ഥിതിയിൽ എല്ലായിടത്തിൽ നിന്നും ഒഴിവാക്കപ്പെട്ടവരായ ദളിതുകൾക്ക് യാതൊരു സ്ഥാനമില്ല. കത്തോലിക്കാ സഭ എല്ലായ്പ്പോഴും അവരുടെ വിമോചനത്തിനും, രക്ഷയ്ക്കും, ദൈവപുത്രാന്തസ്സിനും വേണ്ടി നിലകൊണ്ടിട്ടുണ്ടെന്ന് "ജാതിഭ്രഷ്ടരുടെ സിനഡ്" സമ്മേളനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ കർദ്ദിനാൾ ആന്റണി പൂള പറഞ്ഞു.  ഭരണഘടന ഔപചാരികമായി ജാതിവ്യവസ്ഥ നിർത്തലാക്കിയതാണെങ്കിലും സംസ്കാരത്തിലും മാനസികാവസ്ഥയിലും പ്രയോഗത്തിലും ഇന്നും അത് ആഴത്തിൽ കലർന്നിരിക്കുന്ന ഒന്നാണ്.  ഇന്ന്, അവരുടെ ശബ്ദം കേൾക്കാനും അവരോടൊപ്പം യാത്ര ചെയ്യാനും ഇന്ത്യൻ കത്തോലിക്കാ സമൂഹം സിനഡൽ യാത്രയിൽ അവരെ ഉൾചേർക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

2016ൽ ഇന്ത്യൻ എപ്പിസ്കോപ്പേറ്റ് ഇതിനകം സ്വീകരിച്ച "ദളിതുകളുടെ ശാക്തീകരണ" നയത്തിന്റെ വെളിച്ചത്തിൽ, ദേശീയ സമ്മേളനം പാർശ്വവൽക്കരണ പ്രതിഭാസത്തെക്കുറിച്ച് വിലയിരുത്തി. സിവിൽ, സഭാ മേഖലകളിൽ ദളിതരെ ഒഴിവാക്കപ്പെടുന്നതിനെ കുറിച്ചും സമ്മേളനം വിലയിരുത്തി. ദളിത് ക്രിസ്ത്യാനികൾ, വാസ്തവത്തിൽ, അവരുടെ അന്തസ്സ്, ബഹുമാനം, സംരക്ഷണം എന്നിവ അംഗീകരിക്കാൻ വിസമ്മതിക്കുന്ന ഒരു സംവിധാനത്തിന്റെ ഇരകളാണ്, ചില സന്ദർഭങ്ങളിൽ അവരുടെ പ്രാതിനിധ്യം കത്തോലിക്കാ സഭയിൽ പോലും നാമമാത്രമാണ്. ഇക്കാരണത്താൽ, കർദ്ദിനാൾ പൂള അവരെ കൂടുതൽ ഉൾചേർക്കാൻ ശ്രമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തി. പങ്കുവയ്ക്കലും, സംവാദവും, കൂട്ടായ്മയും, പരസ്പര ബഹുമാനവും, എല്ലാ മനുഷ്യരുടെയും  അന്തസ്സ് അംഗീകരിക്കുകയും ചെയ്ത് അവരെ  ഉൾക്കൊള്ളുന്ന സിനഡാലിറ്റി എന്ന ആശയം സിബിസിഐയുടെ ജാതി- പിന്നാക്ക വിഭാഗങ്ങളുടെ കാര്യാലയാധ്യക്ഷൻ ബെർഹാംപൂരിലെ മെത്രാ൯ ശരത് ചന്ദ്ര നായക് ആവർത്തിച്ചു. സിനഡാലിറ്റിയുടെ പശ്ചാത്തലത്തിൽ 'ദളിതരുടെ ശാക്തീകരണ നയം’ ചർച്ച ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ബാംഗ്ലൂരിലെ ഇന്ത്യൻ സോഷ്യൽ ഇ൯സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമ്മേളനത്തിന്റെ സമാപനത്തിൽ ദളിതരെ പൂർണ്ണമായും ഉൾക്കൊള്ളാനുള്ള സിനഡൽ യാത്രയുടെ അവസരം പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആവത്തിച്ച് ഒരു മെമ്മോറാണ്ടവും തയ്യാറാക്കിയിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 February 2024, 13:36