തിരയുക

ഇറ്റാലിയൻ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ മത്തേയോ സൂപ്പി പാപ്പായോടൊപ്പം ഇറ്റാലിയൻ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ മത്തേയോ സൂപ്പി പാപ്പായോടൊപ്പം  

ദുരുപയോഗത്തിനു ഇരകളായവരെ ചേർത്തുനിർത്തി ഇറ്റാലിയൻ സഭ

സഭയിലെ ശുശ്രൂഷകരിൽ നിന്നു ദുരുപയോഗത്തിനു ഇരകളായവരുമായും , അവരുടെ കുടുംബാംഗങ്ങളുമായും ഇറ്റാലിയൻ കത്തോലിക്കാ സഭ പ്രത്യേകമായി കൂടിക്കാഴ്ച്ച നടത്തുകയും, അവർക്കു വേണ്ടുന്ന എല്ലാ പിന്തുണയും, സഹായവും വാഗ്ദാനം നൽകുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സഭയിലെ ശുശ്രൂഷകരിൽ നിന്നു ദുരുപയോഗത്തിനു ഇരകളായവരുമായും , അവരുടെ കുടുംബാംഗങ്ങളുമായും ഇറ്റാലിയൻ കത്തോലിക്കാ സഭ പ്രത്യേകമായി കൂടിക്കാഴ്ച്ച നടത്തുകയും, അവർക്കു വേണ്ടുന്ന എല്ലാ പിന്തുണയും, സഹായവും വാഗ്ദാനം നൽകുകയും ചെയ്തു.

കൂടിക്കാഴ്ചയിൽ  ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ മത്തേയോ സൂപ്പിയും, സെക്രട്ടറി ജനറൽ മോൺസിഞ്ഞോർ ജൂസെപ്പെ ബത്തൂരിയും, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള ദേശീയ സേവന  പ്രസിഡൻ്റ്  മോൺസിഞ്ഞോർ ലോറെൻസോ  ഗിറ്റ്‌സോണിയും ചേർന്നാണ് അംഗങ്ങളെ റോമിലുള്ള മെത്രാൻസമിതിയുടെ കേന്ദ്രത്തിൽ സ്വീകരിച്ച് കൂടിക്കാഴ്ച്ച നടത്തിയത്. ഏകദേശം മൂന്നുമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ, അംഗങ്ങളെ ശ്രവിക്കുകയും, അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുകയും ചെയ്തു.

കഴിഞ്ഞ മെയ് മാസത്തിൽ നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയെന്നോണമാണ് ഈ കൂടിക്കാഴ്ച്ച സംഘടിപ്പിച്ചത്.  ഇരകളും അവരുടെ കുടുംബങ്ങളും   അനുഭവിക്കുന്ന വേദന ആഴത്തിൽ മനസ്സിലാക്കാനും, കഷ്ടത അനുഭവിച്ചവരുടെ മുറിവുകൾ സുഖപ്പെടുത്തുവാനും അവരുടെ ശബ്ദം ശ്രവിക്കേണ്ടത് ആവശ്യമാണെന്ന് കർദിനാൾ പറഞ്ഞു. ഈ ഇരകൾക്കു നീതി നടത്തിക്കൊടുക്കുവാൻ സഭയുടെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും, ഇനി ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പ്രതിരോധിക്കുവാനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 February 2024, 12:33