തിരയുക

മെത്രാന്മാർ തലയിലണിയുന്ന തൊപ്പി മെത്രാന്മാർ തലയിലണിയുന്ന തൊപ്പി  

ഭാരതസഭയിൽ അഞ്ചു രൂപതകൾക്ക് പുതിയ മെത്രാന്മാർ!

മദ്ധ്യപ്രദേശിലെ ഇന്തോർ രൂപതയുടെ മെത്രാനായി കല്ലൂർക്കാട് സ്വദേശി തോമസ് മാത്യു കുറ്റിമാക്കൽ, കാണ്ഡ്വാ രൂപതയുടെ അദ്ധ്യക്ഷനായി മാനന്തവാടി രൂപതയിൽപ്പെട്ട കൂലിവായ സ്വദേശിയായ അഗസ്റ്റിൻ മഠത്തിക്കുന്നേൽ എന്നിവരുൾപ്പടെ അഞ്ചു വൈദികരെ പാപ്പാ മെത്രാന്മാരായി നാമനിർദ്ദേശം ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇന്ത്യയിലെ അഞ്ചു രൂപതകളിൽ പുതിയ ഭരണസാരഥികളെ നിയമിച്ചുകൊണ്ട് ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (17/02/24) ഉത്തരവുകൾ പുറപ്പെടുവിച്ചു. അന്നു തന്നെ പാപ്പാ മൂന്നു രൂപതകളുടെ മെത്രന്മാർ കാനോൻ നിയമപ്രകാരം സമർപ്പിച്ച രാജി സ്വീകരിക്കുകയും ചെയ്തു.

മദ്ധ്യപ്രദേശിലെ ഇന്തോർ രൂപതയുടെ മെത്രാനായി കല്ലൂർക്കാട് സ്വദേശി തോമസ് മാത്യു കുറ്റിമാക്കൽ, ആ സംസ്ഥാനത്തിലെ തന്നെ കാണ്ഡ്വാ രൂപതയുടെ അദ്ധ്യക്ഷനായി മാനന്തവാടി രൂപതയിൽപ്പെട്ട കൂലിവായ സ്വദേശിയായ അഗസ്റ്റിൻ മഠത്തിക്കുന്നേൽ, ബീഹാറിലെ പൂർണിയ രൂപതയുടെ ഭരണസാരഥിയായി ഫ്രാൻസീസ് തിർക്കി, തെലങ്കാനയിലെ  നൽഗോണ്ട രൂപതുയുടെ മെത്രാനായി കർണം ദമാൻ, ആ സംസ്ഥാനത്തിലെ തന്നെ കമ്മം രൂപതയുടെ അദ്ധ്യക്ഷനായി പ്രകാശ് സജിലി എന്നീ വൈദികരെയാണ് പാപ്പാ നാമനിർദ്ദേശം ചെയ്തത്.

ഇൻഡോർ രൂപതയുടെ മെത്രാൻ ദൈവവചന സമൂഹാംഗമായ ചാക്കൊ തോട്ടുമാരിക്കൽ, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം അതിരൂപതയുടെ ആർച്ചുബിഷപ്പ് പ്രകാശ് മല്ലവരപ്പു, മഹാരാഷ്ട്രയിലെ ഔറംഗബാദ് രൂപതയുടെ മെത്രാൻ അംബ്രോസ് റിബേല്ലൊ എന്നീ പിതാക്കന്മാർ സമർപ്പിച്ച രാജിയാണ് പാപ്പാ ശനിയാഴ്‌ച സ്വീകരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 February 2024, 17:56