ഇടവക വികാരികളായ വൈദികരുടെ ലോക സമ്മേളനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സിനഡാത്മകതയെ അധികരിച്ചുള്ള സിനഡുസമ്മേളനത്തിൻറെ രണ്ടാമത്തെയും അവസാനത്തെയുമായ ഘട്ടത്തിന് ഒരുക്കമായി ഇടവക വികാരികളായ വൈദികരുടെ ലോക സമ്മേളനം നടക്കും. ഇക്കൊല്ലം ഏപ്രിൽ 28-മെയ് 2 വരെ റോമിലായിരിക്കും സമ്മേളനം.
കത്തോലിക്കമെത്രാൻ സംഘങ്ങളും പൗരസ്ത്യ കത്തോലിക്കാ സഭകളും തിരഞ്ഞെടുത്തയക്കുന്ന മുന്നൂറോളം വൈദികരായിരിക്കും ഇതിൽ സംബന്ധിക്കുക. മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യാലയവും വൈദികർക്കായുള്ള സംഘവും സംയുക്തമായിട്ടാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇത് ശ്രവണത്തിൻറെയും പ്രാർത്ഥനയുടെയും വിവേചിച്ചറിയലിൻറെയും ഒരു കൂടിക്കാഴ്ചയായിരിക്കുമെന്ന് ഇതെക്കുറിച്ചുള്ള ഒരു അറിയിപ്പിൽ കാണുന്നു.
മെത്രാന്മാരുടെ സിനഡിൻറെ ഇക്കഴിഞ്ഞ ഒക്ടോബറിൽ നടന്ന സമ്മേളനത്തിൻറെ തുടർച്ചയായ രണ്ടാം ഘട്ടം ഇക്കൊല്ലം ഒക്ടോബറിൽ ആയിരിക്കും നടക്കുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: