തിരയുക

ഞായറാഴ്ച്ച മധ്യാഹ്നപ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച്ച മധ്യാഹ്നപ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ   (Vatican Media)

ഹൈറ്റിയിൽ തട്ടിക്കൊണ്ടുപോയ സന്യസ്തരെ മോചിപ്പിച്ചു

മാർച്ചുമാസം അഞ്ചാം തീയതി തട്ടിക്കൊണ്ടുപോയ ഹൈറ്റിയിലെ ക്ലൂനിയിലെ വിശുദ്ധ ജോസഫിൻ്റെ സന്ന്യാസസഭയിലെ മൂന്നു കന്യാസ്ത്രീകളെയും, തിരുഹൃദയ സഭയിലെ നാലു സഹോദരന്മാരെയും തടവിൽ നിന്നും മോചിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മാർച്ചുമാസം അഞ്ചാം തീയതി തട്ടിക്കൊണ്ടുപോയ  ഹൈറ്റിയിലെ ക്ലൂനിയിലെ വിശുദ്ധ ജോസഫിൻ്റെ സന്ന്യാസസഭയിലെ മൂന്നു കന്യാസ്ത്രീകളെയും, ഫെബ്രുവരി 23 ന് തട്ടിക്കൊണ്ടുപോയ തിരുഹൃദയ സഭയിലെ ആറു പേരിൽ നാലുസഹോദരന്മാരെയും തടവിൽ നിന്നും മോചിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 18-ന് പോർട്ട് ഓ പ്രിൻസിലുണ്ടായ സ്‌ഫോടനത്തിൽ അൻസെ-ഇ-വൗ മിറാഗോണിലെ മെത്രാൻ  പിയറി ആന്ദ്രേ ഡുമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല. പിതാവ്  അമേരിക്കയിലെ ഫ്ളോറിഡയിലുള്ള ആശുപത്രിയിൽ ചികിത്സ നടത്തിവരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

ജനുവരിയിൽ പോർട്ട്-ഓ-പ്രിൻസിൽ തട്ടിക്കൊണ്ടുപോയ സെൻ്റ് ആൻസ്  സഭയിലെ ആറ് കന്യാസ്ത്രീകൾക്ക് പകരമായി മെത്രാൻ  ബന്ദിയായി സ്വയം വാഗ്ദാനം ചെയ്തിരുന്നു. ഈ സഹോദരിമാരുടെ മോചനത്തിനായി ഫ്രാൻസിസ് പാപ്പായും അപേക്ഷ നടത്തിയിരുന്നു. ഭയത്താൽ നിശ്ശബ്ദരാക്കപ്പെടുന്ന ഹൈറ്റിയൻ ജനത ഭരണകൂടത്തിന്റെ പരാജയമാണെന്ന് പിയറി ആന്ദ്രേ ഡുമസ് പിതാവ് പറഞ്ഞിരുന്നു.

മാർച്ചുമാസം പത്താം തീയതി വത്തിക്കാൻ ചത്വരത്തിൽ നടന്ന ത്രികാല പ്രാർത്ഥനയ്ക്കുശേഷം ഫ്രാൻസിസ് പാപ്പാ ഹൈറ്റിക്കു വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുവാൻ വിശ്വാസികളെ ആഹ്വാനം ചെയ്തിരുന്നു. വളരെയധികം കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ഹൈറ്റിയൻ ജനതയോടുള്ള തന്റെ അടുപ്പവും പാപ്പാ പ്രത്യേകം അനുസ്മരിച്ചു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 March 2024, 12:10