ലോകത്തിലെ മൂന്നിലൊന്ന് രാജ്യങ്ങളിലും മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളിലും മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്നും ഇത് ഏകദേശം 4.9 ലക്ഷം കോടി ജനങ്ങളെ ബാധിക്കുന്നുവെന്നുമുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്ക ഐക്യരാഷ്ട്ര സഭയ്ക്കും മറ്റ് അന്താരാഷ്ട്ര സംഘടനകൾക്കുമായുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനും അപ്പോസ്തോലിക് ന്യൂൺഷ്യോയുമായ മോൺ. എത്തോരേ ബലെസ്ത്രേരോ പ്രകടിപ്പിച്ചു. ജനീവയിൽ ഫെബ്രുവരി ഇരുപത്തൊമ്പതാം തിയതി നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ 55-മത് സെഷനിൽ സംസാരിച്ചവസരത്തിൽ അദ്ദേഹം ഇക്കാര്യം പങ്കുവച്ചു.
ചില പാശ്ചാത്യ രാജ്യങ്ങളിൽ “സഹിഷ്ണുതയുടെയും ഉൾപ്പെടുത്തലിന്റെയും" മറവിലാണ് വിവേചനവും മതപരമായ നിയന്ത്രണവും നടത്തപ്പെടുന്നത്. അതേസമയം വിദ്വേഷ ഭാഷണത്തെ ചെറുക്കാൻ ലക്ഷ്യമിട്ടു നിർമ്മിച്ചിട്ടുള്ള നിയമങ്ങൾ പലപ്പോഴും ചിന്താ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയും, മനസ്സാക്ഷിയേയും മതത്തെയും ചോദ്യം ചെയ്യാനും അങ്ങനെ നിയന്ത്രണങ്ങൾക്കും നിർബന്ധിതമായ പ്രഘോഷണങ്ങളിലേക്കും നയിക്കുമെന്ന് മോൺ. എത്തൊറെ ബലസ്ത്രേരോ വിശദീകരിച്ചു. അതിനാൽ, "സമാധാനം, മനുഷ്യാവകാശങ്ങൾ, നീതി, സ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനം" ആയ "മനുഷ്യ വ്യക്തിയുടെ അന്തസ്സ്" മറക്കരുതെന്ന് മോൺ. ബലെസ്ത്രേരോ അഭ്യർത്ഥിച്ചു. കൃത്രിമബുദ്ധിയുടെ മേഖലയെക്കുറിച്ച് പറഞ്ഞ അദ്ദേഹം കൃത്രിമബുദ്ധി മനുഷ്യത്വവുമായുള്ള മത്സരത്തിനല്ല, സേവനത്തിനായി വിനിയോഗിക്കുക എന്നതാണ് യഥാർത്ഥമാക്കേണ്ടതെന്ന് സൂചിപ്പിച്ചു. ഇതായിരിക്കണം ആ മേഖലയ്ക്ക് ഒരു മാർഗ്ഗനിർദ്ദേശ തത്വമായി മാറേണ്ടത് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: