സംഘർഷതീയണച്ച് സമാധാനത്തിന്റെ തിരി തെളിക്കാം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
അന്തർമത സംവാദത്തിലൂടെ ഐക്യമാർന്ന സമൂഹം വളർത്തിയെടുക്കൽ എന്ന വിഷയത്തിലാണ് മതപണ്ഡിതരും വിശ്വാസികളും ഒരുമിച്ചുകൂടിയത്. സമൂഹങ്ങൾ സംഘർഷങ്ങളും വിഭാഗികതയും അടയാളപ്പെടുത്തിയ നമ്മുടെ ഈ കാലഘട്ടത്തിൽ വിഘടിച്ചു നിൽക്കുന്ന ലോകത്തിന് ഒരു സന്ദേശം നൽകുകയായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ബഹുമാനപുരസരമുള്ള ക്രിയാത്മകമായ സംവാദങ്ങളിലൂടെ അക്രമത്തിന്റെയും സംഘർഷങ്ങളുടെയും തീയണച്ച് സമാധാനത്തിന്റെയും ഐക്യത്തിന്റെയും മെഴുകുതിരി തെളിക്കാം എന്ന സന്ദേശത്തിന് സമ്മേളനം ഊന്നൽ നൽകി. ഒരുമിച്ച് സംസാരിക്കാനും, നടക്കാനും, പ്രവർത്തിക്കാനും മുമ്പെത്തേക്കാളും കൂടുതൽ ബോധ്യത്തോടെയാണ് സമ്മേളനം അവസാനിപ്പിച്ചത്. സമ്മേളനം കൂടിക്കാഴ്ച്ച, ആത്മീയ ഊർജ്ജത്തിന്റെ ഉണർവ്വ്, സഹകരണം എന്നീ മൂന്ന് കാര്യങ്ങളിൽ തീരുമാനങ്ങളെടുത്തു.
കൂടിക്കാഴ്ച്ച
സംവാദങ്ങളിലൂടെയും, മതഗ്രന്ഥങ്ങളും ആരാധനരീതികളും അവയിലെ വിശുദ്ധരും ഗുരുക്കളും പഠിപ്പിക്കുന്നവയിലൂടെയും ഈ സമ്മേളനം ദിവ്യരഹസ്യങ്ങളുമായുള്ള കൂടിക്കാഴ്ചയിലേക്ക് നയിച്ചു. രണ്ടു മതങ്ങളും തങ്ങളുടെതായ രീതിയിൽ മനുഷ്യഹൃദയത്തിന്റെ അസ്വസ്ഥത അകറ്റാൻ ശ്രമിക്കുന്നു. അതിനാൽ വിവരിക്കാനാവാത്ത ദൈവിക രഹസ്യത്തിനു മുന്നിൽ നമ്മുടെ മനസ്സും ഹൃദയവും വിശാലമാക്കി തുറവുള്ളതും എളിമയുള്ളതുമായ ഹൃദയത്തോടെ എത്തണം.
ആത്മീയ ഊർജ്ജത്തിന്റെ ഉണർവ്വ്
ഐക്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ ആത്മീയ ഊർജ്ജം ഉണരണം. മതവിശ്വാസികളിൽ ആത്മീയ ഊർജ്ജം ഉണരാൻ ദയ, നീതി, ലാളിത്യം, ഐക്യദാർഢ്യം, ഉദാരത എന്നിവ വീണ്ടെടുക്കേണ്ടിയിരിക്കുന്നു.
സഹകരണം
ഉപവിയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും പാലങ്ങൾ പണിയാനും മതിലുകൾ പൊട്ടിച്ചെറിഞ്ഞ് സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രത്യാശയുടേയും വിത്തു വിതയ്ക്കാൻ സഹകരിക്കാം. പരിശുദ്ധ സിംഹാസനത്തിന്റെ അന്തർമത സംവാദത്തിനുള്ള ഡിക്കാസ്റ്ററിയോടും ഹോങ്കോംഗ് താവോയിസ്റ്റ് സംഘടനയോടും, ഹോങ്കോംഗ് റോമൻ കാത്തലിക് രൂപതയോടും നന്ദി പറഞ്ഞു കൊണ്ടാണ് സമ്മേളനം പിരിഞ്ഞത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: