തിരയുക

പോർച്ചുഗല്ലിലെ ആഗോളയുവജന സംഗമം പോർച്ചുഗല്ലിലെ ആഗോളയുവജന സംഗമം   (© 2023 LUSA - Agência de Notícias de Portugal, S.A.)

യുവജനങ്ങൾക്കിടയിൽ ആത്മീയതയും വിശ്വാസത്തെക്കുറിച്ചുള്ള അവബോധവും വർധിച്ചുവരുന്നു

"കാൽപ്പാടുകൾ: യുവജനങ്ങൾ: പ്രതീക്ഷകൾ, ആദർശങ്ങൾ, വിശ്വാസങ്ങൾ" എന്ന തലക്കെട്ടോടുകൂടിയ ഗവേഷണഫലങ്ങൾ റോമിലെ ഹോളി ക്രോസ് സർവകലാശാലയിൽ പ്രസിദ്ധീകരിച്ചു. സ്‍പാനിഷ് സർവേ സ്ഥാപനമായ ഗാഡ് -3 ന്റെ സഹകരണത്തോടെയാണ് സർവകലാശാല അർജൻ്റീന, ബ്രസീൽ, ഇറ്റലി, കെനിയ, മെക്സിക്കോ, ഫിലിപ്പീൻസ്, സ്പെയിൻ, യു കെ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾക്കിടയിൽ ഗവേഷണം നടത്തിയത്

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

"കാൽപ്പാടുകൾ: യുവജനങ്ങൾ: പ്രതീക്ഷകൾ, ആദർശങ്ങൾ, വിശ്വാസങ്ങൾ" എന്ന തലക്കെട്ടോടുകൂടിയ ഗവേഷണഫലങ്ങൾ റോമിലെ ഹോളി ക്രോസ് സർവകലാശാലയിൽ പ്രസിദ്ധീകരിച്ചു. സ്‍പാനിഷ് സർവേ സ്ഥാപനമായ ഗാഡ് -3 ന്റെ സഹകരണത്തോടെയാണ് സർവകലാശാല അർജൻ്റീന, ബ്രസീൽ, ഇറ്റലി, കെനിയ, മെക്സിക്കോ, ഫിലിപ്പീൻസ്, സ്പെയിൻ, യു കെ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾക്കിടയിൽ ഗവേഷണം നടത്തിയത്. ഗവേഷണങ്ങൾ യുവജനങ്ങളുടെ ഇടയിലുള്ള വിശ്വാസത്വരയെയും, സഭയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും എടുത്തു കാണിച്ചു. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ദൈവത്തിൽ വിശ്വസിക്കുകയും, സഭയെ ഒരു വഴികാട്ടിയായി കാണുകയും ചെയ്യുന്നുവെന്ന് അഭിപ്രായപ്പെട്ടു.

2023 നവംബർ, ഡിസംബർ മാസങ്ങളിലാണ് യുവജനങ്ങൾക്കിടയിൽ സർവേ നടത്തിയത്. സഭയെ ഒരു രാഷ്ട്രീയ- താത്ക്കാലിക സ്ഥാപനമല്ല  മറിച്ചു ജീവിതത്തിനുള്ള മാർഗനിർദേശങ്ങൾ  നൽകുന്ന  വഴികാട്ടിയാണെന്ന് നിരവധി യുവാക്കൾ പ്രതികരിച്ചു. ധാർമ്മിക തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവരുമ്പോൾ യുവാക്കളെ ഏറ്റവും കൂടുതൽ നയിക്കുന്നത് മതവും ആത്മീയതയുമാണ് അല്ലാതെ നിരീശ്വരവാദമല്ലായെന്ന തുറന്നുപറച്ചിലും യുവാക്കൾ സർവേയിൽ അടിവരയിട്ടു.

അഭിമുഖം ചെയ്യപ്പെട്ട യുവാക്കളുടെ ഭൂമിശാസ്ത്രപരമായ ഉത്ഭവം അവരുടെ പ്രതികരണങ്ങളെ ശക്തമായി സ്വാധീനിക്കുന്ന ഘടകമായി ഉയർന്നുവെങ്കിലും, ക്രിസ്ത്യാനികൾക്ക് കുർബാനയിൽ പങ്കെടുക്കുകയും കൂദാശകൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ വിശ്വാസത്തിൽ പൊതുവെ വർദ്ധനയുണ്ടായതായി ഗവേഷണം രേഖപ്പെടുത്തുന്നു. കെനിയ, ഫിലിപ്പീൻസ്, ബ്രസീൽ എന്നിവിടങ്ങളിൽ  ശക്തമായ മതവിശ്വാസവും മഹത്തായ മതാനുഷ്ഠാനവും പ്രകടിപ്പിക്കുന്നതായും, മറ്റു സ്ഥലങ്ങളിൽ അവ കുറവാണെങ്കിലും, വിശ്വാസത്തിൽ യുവാക്കൾക്കുള്ള ആഴത്തിലുള്ള അവബോധം സവിശേഷമാണെന്നും പഠനം വെളിപ്പെടുത്തുന്നു.

യൂറോപ്പിൽ നിരീശ്വരവാദികളും അജ്ഞേയവാദികളുമായി തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുന്ന യുവാക്കൾ, അവരുടെ വിശ്വാസക്കുറവിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്, വിശ്വാസത്തിൻ്റെ നിഗൂഢത മനസ്സിലാക്കാനുള്ള മാനസികമായ ബുദ്ധിമുട്ടുകളാണ്. എന്നിരുന്നാലും ഇത് സമ്പൂർണ്ണമായ വിശ്വാസ തിരസ്കരണമല്ലായെന്നും നിരവധി യുവാക്കൾ അഭിപ്രായപ്പെടുന്നു. ഗവേഷണം ഇനിയും കൂടുതൽ രാജ്യങ്ങളിലേക്ക് വികസിപ്പിക്കുമെന്നു പ്രൊഫസർ നോർബെർത്തോ ഗയെത്താനോ, മറ്റു ഗവേഷകരോട് ചേർന്ന് പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 March 2024, 11:01