വിശുദ്ധ നാട്ടിൽ വിശ്വാസി പ്രാർത്ഥിക്കുന്നു വിശുദ്ധ നാട്ടിൽ വിശ്വാസി പ്രാർത്ഥിക്കുന്നു   (AFP or licensors)

വിശുദ്ധ നാട്ടിൽ നിരപരാധികൾ വധിക്കപെടുന്നു

ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൽ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിശുദ്ധ നാട്ടിൽ, ക്രൈസ്തവരായ സഹോദരങ്ങളുടെ ഭാവി ഇരുളടഞ്ഞതാക്കുന്നുവെന്ന്, വിശുദ്ധ നാടിന്റെ ചുമതലയുള്ള ഫ്രാൻസിസ്കൻ വൈദികൻ ഫാ. ഇബ്രാഹിം ഫാൽത്താസ് പറഞ്ഞു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൽ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിശുദ്ധ നാട്ടിൽ, ക്രൈസ്തവരായ സഹോദരങ്ങളുടെ  ഭാവി ഇരുളടഞ്ഞതാക്കുന്നുവെന്ന്, വിശുദ്ധ നാടിന്റെ ചുമതലയുള്ള ഫ്രാൻസിസ്കൻ വൈദികൻ ഫാ. ഇബ്രാഹിം ഫാൽത്താസ് പറഞ്ഞു. നിരപരാധികളായ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്ത വിശുദ്ധ നാട് ഇന്ന് നരകമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന്, സിറിയൻ മെത്രാനായ ജാക്വസ് മൗറാദും പങ്കുവച്ചു.

യേശു ജീവിച്ച നാട്ടിൽ ക്രിസ്ത്യാനികളായി ജീവിക്കുവാനുള്ള ആളുകളുടെ ആഗ്രഹത്തെ ഹനിക്കുന്ന രീതിയിലാണ് യുദ്ധം അതിന്റെ രൂക്ഷതയിൽ മുൻപോട്ടു പോകുന്നത്. ഗാസയിലെ  തിരുക്കുടുംബ ദേവാലയത്തിൽ മാത്രം എണ്ണൂറോളം ക്രിസ്ത്യാനികളാണ് അഭയം തേടിയിരിക്കുന്നത്. അവരിൽ പലരും തുടർന്ന് പലവിധ രോഗങ്ങളാൽ മരണപ്പെടുന്ന അവസ്ഥകളും ഫാ.ഇബ്രാഹിം വേദനയോടെ എടുത്തു പറഞ്ഞു.

വിശുദ്ധ നാട്ടിൽ തീർത്ഥാടകർ ഇല്ലാത്തതിനാൽ പലരുടെയും ജോലി നഷ്ടപെട്ട സ്ഥിതിയും അതിദയനീയമാണ്. എങ്കിലും വിശ്വാസത്തിന് മാതൃകാപരമായ വിധത്തിൽ സാക്ഷ്യം വഹിക്കുന്ന അവരുടെ ജീവിതം പ്രത്യാശ പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരപരാധികളായ ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ വെടിനിർത്തൽ  മാത്രമാണ് പരിഹാരമാർഗമെന്നും അദ്ദേഹം നിർദേശിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 April 2024, 11:57