വിശുദ്ധനാടിൻറെ സംരക്ഷകനായ ഫ്രാൻസീസ്ക്കൻ വൈദികൻ ഫ്രാൻചെസ്കൊ പാറ്റൺ വിശുദ്ധനാടിൻറെ സംരക്ഷകനായ ഫ്രാൻസീസ്ക്കൻ വൈദികൻ ഫ്രാൻചെസ്കൊ പാറ്റൺ 

യേശുവിൻറെ ഉത്ഥാനം മൃത്യുവിൻറെ അന്ധകാരത്തിനപ്പുറവും വഴികാട്ടുന്നു, ഫാ. പാറ്റൺ!

വിശുദ്ധനാടിൻറെ സംരക്ഷകനായ ഫ്രാൻസീസ്ക്കൻ വൈദികൻ ഫ്രാൻചെസ്കൊ പാറ്റണിൻറെ ഉയിർപ്പുതിരുന്നാൾ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തീർത്തും നൂതനവും പൂർണ്ണവുമായ ഒരു ജീവനിലേക്കുള്ള കടക്കലാണ് ഉയിർപ്പെന്ന് വിശുദ്ധനാടിൻറെ സംരക്ഷകനായ ഫ്രാൻസീസ്ക്കൻ വൈദികൻ ഫ്രാൻചെസ്കൊ പാറ്റൺ.

“മരണത്തിൻറെ ഇരുളിനപ്പുറം” എന്ന ശീർഷകത്തിലുള്ള ഉയിർപ്പുതിരുന്നാൾ ആശംസാസന്ദേശത്തിലാണ് അദ്ദേഹത്തിൻറെ ഈ പ്രസ്താവനയുള്ളത്.

മരണത്തെ അഭിമുഖീകരിക്കുമ്പോൾ, വിശിഷ്യ, അത് പ്രിയപ്പെട്ട ഒരാളുടേതാണെങ്കിൽ, എന്തുകൊണ്ട്, മനുഷ്യരാശിയെ ബാധിക്കുന്നു എന്നതിന് ഉത്തരം കാണ്ടെത്താനുള്ള വഴി ഉയിർപ്പ് വിശ്വാസികളുടെ മുന്നിൽ വയ്ക്കുന്നുവെന്ന് ഫാദർ പാറ്റൺ പറയുന്നു.

നമ്മുടെ കഷ്ടപ്പാടുകളുടെ, ഇരുളിൻറെ, നിരാശായുടെ വേളയിൽ, തിരിച്ചുകയറാനാവാത്തവിധം മൃത്യുവിൻറെ നിഗൂഢതയിലേക്കു വഴുതിവീഴുന്ന അവസരത്തിൽ ഈ അപ്പുറം കടക്കലാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 April 2024, 12:15