ഗോവ ദമാവോ അതിരൂപതയ്ക്ക് പുതിയ സഹായമെത്രാൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഗോവ ദമാവോ അതിരൂപതയുടെ സഹായമെത്രാനായി വൈദികൻ സിമിയാവൊ പുരിഫികസവൊ ഫെർണാണ്ടസിനെ ഫ്രാൻസീസ് പാപ്പാ നാമനിർദ്ദേശം ചെയ്തു. ശനിയാഴ്ചയാണ് (06/04/24) പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
ഗോവ ദമാവോ അതിരൂപതാതിർത്തിക്കുള്ളിൽ വരുന്ന ചന്തോർ എന്ന സ്ഥലത്ത് 1967 ഡിസംബർ 21-ന് ജനിച്ച നിയുക്ത സഹായമെത്രാൻ സിമിയാവൊ ഫെർണാണ്ടസ് 1993 മെയ് 10-ന് പൗരോഹിത്യം സ്വീകരിച്ചു.
പൂനയിലെ ജ്ഞാനദീപവിദ്യാപീഠത്തിൽ നിന്ന് ബൈബിൾ ദൈവവിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം ഇടവകയിൽ അജപാലന സേവനത്തിനു പുറമെ ബൈബിൾ പ്രൊഫസർ, ഗോവാ ദമാവോ അതിരൂപതയിൽ വിശുദ്ധ പത്താം പീയൂസിൻറെ നാമത്തിലുള്ള അജപാലന കേന്ദ്രത്തിൻറെ മേധാവി, വൈദികരുടെ സ്ഥിരപരിശീലനവിഭാഗത്തിൻറെ ഏകോപകൻ എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: