തിരയുക

ഓസ്ട്രേലിയ൯ മെത്രാന്മാർ. ഓസ്ട്രേലിയ൯ മെത്രാന്മാർ. 

കുട്ടികളുടെയും ദുർബ്ബലരുടെയും സംരക്ഷണത്തിനായി ഓസ്ട്രേലിയ൯ മെത്രാ൯ സമിതി ദേശീയ പെരുമാറ്റച്ചട്ടം പുറത്തിറക്കി

"നമ്മുടെ പൊതു ദൗത്യത്തിലെ സമഗ്രത" എന്ന പേരിലാണ് ദേശീയ പെരുമാറ്റച്ചട്ടം ഓസ്ട്രേലിയ൯ മെത്രാന്മാർ പുറത്തിറക്കിയത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

രാജ്യത്തെ കത്തോലിക്കാ രൂപതകളിൽ ശുശ്രൂഷ ചെയ്യുന്നവർക്കായി ഓസ്ട്രേലിയൻ മെത്രാന്മാരുടെ ദേശീയ പെരുമാറ്റച്ചട്ടം "നമ്മുടെ പൊതുദൗത്യത്തിലെ സമഗ്രത" പുറത്തിറക്കിയതിനെക്കുറിച്ച് ഏപ്രിൽ എട്ടിനിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

2023 നവംബറിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ ഓസ്ട്രേലിയൻ മെത്രന്മാർ അംഗീകരിച്ച ഈ രേഖ, കുട്ടികളുടെയും ദുർബ്ബലരായവരുടേയും സംരക്ഷണത്തിനായി ഓസ്ട്രേലിയൻ മെത്രാ൯ സമിതിയുടെ നിരന്തരമായുള്ള പ്രതിബദ്ധത അടിവരയിടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സമഗ്രത മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ പെരുമാറ്റച്ചട്ടം

ഓസ്ട്രേലിയയ്‌ക്ക് ചുറ്റുമുള്ള കത്തോലിക്കാ രൂപതകളിൽ ശുശ്രൂഷ ചെയ്യുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണ്. അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമഗ്രത പ്രതിഫലിപ്പിക്കുന്നതിന് പുരോഹിതരുടെയും  അജപാലന ദൗത്യത്തിലുള്ള അൽമായ നേതാക്കളുടെയും രൂപീകരണത്തിൽ സഹായിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

പുരോഹിതർക്കും സന്യസ്തർക്കും ശുശ്രൂഷയിലുള്ള സമഗ്രത, സഭയിലെ അൽമായർക്ക് സഭയുടെ സേവനത്തിലുള്ള സമഗ്രത എന്നിവയ്ക്കായി പുറപ്പെടുവിച്ചിരുന്ന തുടങ്ങിയ മുൻകാല പെരുമാറ്റച്ചട്ടങ്ങൾക്ക് പകരമായാണ് ഈ പുതിയ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത്. കൂടാതെ ബാലലൈംഗിക ദുരുപയോഗത്തോടുള്ള സ്ഥാപനപരമായ പ്രതികരണങ്ങളിലേക്ക് റോയൽ കമ്മീഷൻ അഭ്യർത്ഥിച്ച പ്രകാരമാണ് ഇവ ഒന്നിച്ചുള്ള ഒരൊറ്റ ചട്ടമായി അവതരിപ്പിച്ചത്.

പെരുമാറ്റച്ചട്ടം ദേശീയ കത്തോലിക്കാ സംരക്ഷണ മാനദണ്ഡങ്ങളും പ്രതിഫലിപ്പിക്കുന്നു. ഒരു മെത്രാന്റെ അഭ്യർത്ഥനപ്രകാരമോ ആത്യന്തികമായ മേൽനോട്ടത്തിലോ അജപാലന ദൗത്യം ചെയ്യുന്ന ഏതൊരു വ്യക്തിയും ദേശീയ പെരുമാറ്റച്ചട്ടം പാലിക്കണം. ഇത് സാഹചര്യങ്ങളെ ആശ്രയിച്ച് നിർദ്ദിഷ്ട നിയമങ്ങൾക്കോ കരാറുകൾക്കോ മറ്റ് ബാധ്യതകൾക്കോ വിധേയമായിരിക്കും.

പീഡനങ്ങളോടു സഭയ്ക്ക് സഹിഷ്ണുതയില്ലെന്ന് മെത്രാ൯ സമിതിയുടെ  തൊഴിൽപരമായ മാനദണ്ഡത്തിനും സുരക്ഷാ സംവിധാനത്തിനുമായുള്ള അധ്യക്ഷ൯  ബിഷപ്പ് ഗ്രെഗ് ബെന്നറ്റ് പറഞ്ഞു. "ഞങ്ങളുടെ പൊതു ദൗത്യത്തിലെ സമഗ്രത കുട്ടികളുടെയും ദുർബ്ബലരായ വ്യക്തികളുടേയും സുരക്ഷയ്ക്കുള്ള ഞങ്ങളുടെ പ്രതിബദ്ധത പുതുക്കുന്നതിനുള്ള ഒരു സുപ്രധാന വിഭവമാണ്," ബിഷപ്പ് ബെന്നറ്റ് വിശദീകരിച്ചു.

"സഭയുടെ ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റങ്ങളെ നയിക്കാനും രൂപപ്പെടുത്താനും ശക്തിപ്പെടുത്താനും സ്ഥിരീകരിക്കാനും അതിന്റെ  തത്വങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്." ഓരോ രൂപതയുടെയും പരാതികൾ കൈകാര്യം ചെയ്യുന്ന നയങ്ങളിൽ പെരുമാറ്റച്ചട്ട ലംഘനങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശാരീരികവും വൈകാരികവുമായ അതിരുകൾ, പരാതികളോടു പ്രതികരികരണം, പോസിറ്റീവ് ബന്ധങ്ങൾ, സാമൂഹീക മാധ്യമങ്ങളുടെ ഉപയോഗം, ജോലിസ്ഥലത്തെ ദുരുപയോഗം, സാമ്പത്തിക ധാർമ്മികത തുടങ്ങിയ മേഖലകൾ ഈ നിയമാവലി ഉൾക്കൊള്ളുന്നു. “കൂട്ടായ്മയുടെ ദൈവശാസ്ത്രം" എന്ന ഒരു അനുബന്ധം  ഇതിലെ തത്ത്വങ്ങൾ അടിവരയിടുകയും വിശദീകരിക്കുകയും ചെയ്യുന്നു. പെരുമാറ്റച്ചട്ടം പ്രായോഗികമാക്കുന്നതിനുള്ള രൂപീകരണ സംവിധാനങ്ങൾ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 April 2024, 12:55