നൈജീരിയ ബോണി ക്യാമ്പിന് നേരെ ആക്രമണം: കനത്ത നാശനഷ്ടം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
മെയ് 20ആം തിയതി തിങ്കളാഴ്ച, ഉച്ചതിരിഞ്ഞാണ് ആദ്യത്തെ ദാരുണമായ ഏറ്റുമുട്ടൽ നടന്നതെന്ന് ഫാ. പിയർ ലുയിജി മക്കാള്ളി ഫീദെസ് ഏജൻസിയോടു പറഞ്ഞു. 2018 സെപ്റ്റംബറിൽ ഇതേ സ്ഥലത്തെ സഹാൽ പ്രദേശത്തു നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷന്റെ (എസ്എംഎ) വൈദീകനാണ് മക്കാള്ളി. ബൊമോവാങ്ങയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള എൻഗുല ഗ്രാമത്തിൽ കൊല്ലപ്പെട്ടവരിലും മുറിവേറ്റവരിൽ നൈജീരിയക്കാരായ തന്റെ സഹോദരന്മാരും, വേദപാഠാധ്യാപകനും വരുന്ന മാസം പുരോഹിതനായി അഭിഷിക്തനാകേണ്ട ഒരു ഡീക്കന്റെ പിതാവും ഉൾപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം ഇപ്പോഴും അജ്ഞാതമാണെങ്കിലും സംഖ്യ വളരെ വലുതാണ് എന്ന് പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇസ്ലാമിക ബന്ധമുള്ള പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന്, പ്രത്യേകിച്ച് ജെഎൻഐഎം-എക്യുഎംഐയിൽ നിന്നാണ് ഈ പ്രദേശത്ത് ഭീഷണി. നൈജീരിയയുടെ സുരക്ഷാ സേനയുടെ (എഫ്ഡിഎസ്) കുറഞ്ഞത് രണ്ട് വാഹനങ്ങൾക്കെങ്കിലും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു പോരാൻ കഴിഞ്ഞതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ അതിൽ ഒരെണ്ണം മക്കലോണ്ടിയിൽ എത്തുന്നതിനുമുമ്പ് കുഴിബോംബിൽ തട്ടി അപകടപ്പെട്ടു. മറ്റേ വാഹനം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്, പ്രദേശത്തെ സൈനിക ഉദ്യോഗസ്ഥർ തൻഗുംഗയ്ക്ക് സമീപം വലിയ ഒത്തുചേരലുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും അവരുടെ അഭ്യർത്ഥനകൾ ഗൗനിക്കപ്പെട്ടില്ല. വ്യോമ, കരസേനകൾ സഹായത്തിനെത്താതിരുന്നിട്ടും ബോണി ക്യാമ്പ് മണിക്കൂറുകളോളം ഉപരോധിച്ച്, സൈനികർ ധീരമായി പോരാടി എന്ന് പിറ്റേന്ന് ദേശീയ ടെലിവിഷനിൽ വന്ന ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. നൂറുകണക്കിന് മോട്ടോർ സൈക്കിളുകളും ഡസൻ കണക്കിന് വാഹനങ്ങളും ഉപയോഗിച്ച് നടന്ന അക്രമണത്തിൽ അവിടെ നിന്ന് പലായനം ചെയ്യാൻ പരിശ്രമിച്ച നിരവധി സാധാരണ ജനങ്ങൾ ഇരകളായി.
"നൈജീരിയയ്ക്കും ബുർകിന ഫാസോയ്ക്കും ഇടയിലുള്ള അതിർത്തി പ്രദേശത്ത് വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയും നിലവിലുള്ള ഭീഷണികൾക്കും കാരണം ഈ മേഖലയിൽ ലാഭകരമായി മാറുന്ന സ്വർണ്ണ ഖനനം മൂലമാകാം," എന്ന് ഫാ. മക്കാളി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: