ആഗോള യുവജനസംഗമത്തിൽ സംബന്ധിക്കുന്നവർ ആഗോള യുവജനസംഗമത്തിൽ സംബന്ധിക്കുന്നവർ   (Vatican Media)

ഫ്രാൻസിലെ കത്തോലിക്ക യുവജനങ്ങൾക്കിടയിൽ സിനഡൽ സർവേ നടത്തി

ഫ്രാൻസിലെ 18നും 35നും ഇടയിൽ പ്രായമുള്ള എഴുനൂറോളം യുവാക്കൾക്കിടയിൽ, സിനഡൽ സർവേ നടത്തി. സഭയിലും , സമൂഹത്തിലും അടിസ്ഥാനമായി നിലവിൽ കൊണ്ടുവരേണ്ട നിർദേശങ്ങളും, വ്യക്തിപരമായ ജീവിതത്തിൽ അനുഭവിക്കുന്ന സഭാസ്നേഹവും അവർ പങ്കുവച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സുവിശേഷവത്ക്കരണത്തിൽ യുവജനങ്ങളുടെ പങ്കു അടിവരയിട്ടുകൊണ്ട് ഫ്രാൻസിലെനാൽപ്പതോളം രൂപതകളിൽ നിന്നും  18നും 35നും ഇടയിൽ പ്രായമുള്ള എഴുനൂറോളം യുവാക്കൾക്കിടയിൽ, സിനഡൽ സർവേ നടത്തി. സഭയിലും , സമൂഹത്തിലും അടിസ്ഥാനമായി നിലവിൽ കൊണ്ടുവരേണ്ട നിർദേശങ്ങളും, വ്യക്തിപരമായ ജീവിതത്തിൽ  അനുഭവിക്കുന്ന സഭാസ്നേഹവും അവർ പങ്കുവച്ചു.

'സിനഡിന് നിങ്ങളുടെ ശബ്ദം നൽകുക',  എന്ന തലക്കെട്ടിൽ ഫ്രഞ്ച് കത്തോലിക്കാ സഭാ നടത്തുന്ന സിനഡ് പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് ഈ സർവേ സംഘടിപ്പിച്ചത്. അടിസ്ഥാനപരമായ സ്വീകാര്യത, സമഗ്രപാരിസ്ഥിതിക വികസനം, ധ്യാനിക്കുന്നതിനും ,പങ്കുവയ്ക്കുന്നതിനും ഉതകുംവിധമുള്ള ഇടങ്ങളുടെ ആവശ്യകത, ഭരണപരിഷ്കാരങ്ങൾ എന്നിങ്ങനെ നാല് തരത്തിലുള്ള ആശയങ്ങളാണ് സർവേയിൽ പങ്കുവയ്കപ്പെട്ടത്.

അടിസ്ഥാനപരമായ സ്വീകാര്യതയിൽ യുവജനങ്ങൾ പങ്കുവയ്ക്കുന്നത്,  പുതിയതായി കത്തോലിക്കാ സഭയിലേക്ക് കടന്നുവരുന്ന ആളുകൾക്ക് നൽകേണ്ട ക്രൈസ്തവഹൃദ്യതയെക്കുറിച്ചാണ്. അതുപോലെ അവർക്കു നൽകേണ്ട പരിശീലനത്തെയും, യുവാക്കൾ അടിവരയിട്ടു പറയുന്നു. ഉപരിപ്ലവമോ ബാലിശമോ ആയ വിശദീകരണങ്ങൾക്കുമപ്പുറം, വിശ്വാസത്തെ പോഷിപ്പിക്കുന്നതിന് ആവശ്യമായ പ്രാർത്ഥനയിൽ വളരുവാൻ അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും സർവേയിൽ പ്രത്യേകമായി പറയുന്നു. എക്യൂമെനിക്കൽ കൂട്ടായ്മയുടെയും, അഭയാർത്ഥിസ്വീകരണത്തിന്റെയും മഹനീയതയും അവർ കൂട്ടിച്ചേർത്തു.

അവിഭാജ്യ സമഗ്രപരിസ്ഥിതിശാസ്ത്രത്തെപ്പറ്റി പറയുമ്പോൾ, അടിസ്ഥാനപരമായ വിദ്യാഭ്യാസത്തിനു യുവാക്കൾ ഊന്നൽ നൽകുന്നു. കുറഞ്ഞ ഉപഭോഗ ഊർജ്ജമുള്ള സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും, ഓൺലൈൻ സമ്മേളനങ്ങളെക്കാൾ വ്യക്തികൾ തമ്മിലുള്ള സാഹോദര്യം ഊട്ടിയുറപ്പിക്കുന്ന കൂട്ടായ്മകൾ വർദ്ധിപ്പിക്കുവാനും, മതാന്തര ഉച്ചകോടിയുടെ ആശയവും അവർ പങ്കുവച്ചു.

സഭയിൽ, ഇടവക തലത്തിൽ ധ്യാനിക്കുന്നതിനും ,പങ്കുവയ്ക്കുന്നതിനും ഉതകുംവിധമുള്ള ഇടങ്ങളുടെ ആവശ്യകത യുവാക്കൾ അടിവരയിട്ടു പറഞ്ഞു. ഇത്തരത്തിൽ സിനഡിന്റെ ആശയങ്ങളെ എല്ലാവരിലേക്കും എത്തിക്കുന്നതിന് സാധിക്കുമെന്നും യുവാക്കൾ എടുത്തു പറയുന്നു.

ഇടവകകളുടെ പ്രവർത്തനം പുനഃപരിശോധിക്കുക,  തീരുമാനം എടുക്കുന്ന തലത്തിൽ, ഇടവക വികാരി ഉൾപ്പെടെ മൂന്ന് പേരുടെ കൂട്ടായ്മ, വർഷത്തിൽ രണ്ടുതവണയെങ്കിലും അജപാലന യോഗത്തിന്റെ   പൊതു സമ്മേളനം, സഭാപ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്ക്,  രൂപതകളിലെ നിയമനങ്ങൾ, സാമ്പത്തികം മുതലായവയിലെ സുതാര്യത, മെത്രാന്മാർ തമ്മിലുള്ള സഹകരണം, വൈദികർ തമ്മിലുള്ള സാഹോദര്യം എന്നിങ്ങനെയുള്ള ഭരണപരിഷ്കാരങ്ങളും അവസാനമായി യുവജനങ്ങൾ ചൂണ്ടിക്കാട്ടി

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 May 2024, 13:38