തിരയുക

ഇന്തോനേഷ്യയിലെ ഒരു ദേവാലയം ഇന്തോനേഷ്യയിലെ ഒരു ദേവാലയം   (ANSA)

ഇന്തോനേഷ്യയിൽ ദൈവവിളികൾക്കായി ഭവനസന്ദർശനങ്ങൾ ത്വരിതപ്പെടുത്തുന്നു

വരുന്ന സെപ്റ്റംബറിൽ ഇന്തോനേഷ്യയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തിന്, കത്തോലിക്കാ സമൂഹം ഒന്നടങ്കം മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ദൈവവിളികളാൽ സമ്പന്നമായ രാജ്യത്ത് പ്രേഷിതപ്രവർത്തന മേഖലകളും വ്യതിരിക്തമായ നിരവധി പ്രവർത്തനങ്ങൾ അനുദിനം നടത്തിവരുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വരുന്ന സെപ്റ്റംബറിൽ ഇന്തോനേഷ്യയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തിന്, കത്തോലിക്കാ സമൂഹം ഒന്നടങ്കം മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ദൈവവിളികളാൽ സമ്പന്നമായ രാജ്യത്ത് പ്രേഷിതപ്രവർത്തന മേഖലകളിൽ  വ്യതിരിക്തമായ നിരവധി പ്രവർത്തനങ്ങൾ അനുദിനം നടത്തിവരുന്നു. തുടർച്ചയായ ഭവനസന്ദർശനങ്ങളിലൂടെ, വൈദികരും, സമർപ്പിതരും തങ്ങളുടെ കുടുംബങ്ങളുടെ തന്നെ ഭാഗമായി കഴിഞ്ഞുവെന്ന് നിരവധിയാളുകൾ സാക്ഷ്യപ്പെടുത്തുന്നു. ഈ സന്ദർശനങ്ങൾ യുവാക്കളെ സമർപ്പിത ജീവിതത്തിലേക്ക് അടുപ്പിക്കാൻ സഹായിക്കുന്നുവെന്നും സമർപ്പിതരായ ആളുകൾ അടിവരയിട്ടു.

ഇന്തോനേഷ്യൻ ദ്വീപസമൂഹം സമർപ്പിത ജീവിതത്തിലേക്കുള്ള ദൈവവിളികളുടെ ആഗോള ഉറവിടമാണെന്ന് ഫ്രാൻസിസ് പാപ്പായും വിശേഷിപ്പിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞ നാളുകളിൽ ദൈവവിളികളുടെ കാര്യത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവ് കത്തോലിക്കാ സമൂഹത്തെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിനായി പ്രത്യേക പ്രാർത്ഥനകളും, പ്രവർത്തനങ്ങളും രൂപതാതലത്തിൽ നടത്തിവരുന്നതായും സാക്ഷ്യപ്പെടുത്തുന്നു.

ദൈവവിളിയെന്നത് ദൈവത്തിന്റെ പ്രത്യേകമായ ഒരു കൃപയാണെന്നും, അത് കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കുന്നതിനും യുവാക്കളെ ഒരുക്കുന്നതിൽ ഇന്തോനേഷ്യൻ സഭാകുടുംബം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്നും സ്വതന്ത്ര വാർത്താ ശാഖയായ ഫീദെസ് പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2024, 11:47