തിരയുക

 ടെൽ അവീവിൽ ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ ബന്ദികളുടെ പോസ്റ്ററുകൾ. ടെൽ അവീവിൽ ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ ബന്ദികളുടെ പോസ്റ്ററുകൾ.  (NIR ELIAS)

ലത്തീൻ പാത്രിയാർക്കീസ് പിത്സബല്ല ഗാസ സന്ദർശിച്ചു

ഒക്ടോബർ ഏഴിന് ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് പിയർബത്തിസ്ത്താ പിസബല്ല ഗാസ നഗരത്തിൽ പ്രവേശിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മെയ് പതിനേഴാം തിയതി അദ്ദേഹം തിരുകുടുംബ ദേവാലയത്തിൽ അജപാലന സന്ദർശനം നടത്തി. അദ്ദേഹത്തോടൊപ്പം ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയും ഉണ്ടായിരുന്നു, അദ്ദേഹം ഇടവകയിൽ തന്റെ അജപാലന ദൗത്യം പുനരാരംഭിക്കും. പാത്രിയർക്കീസ് പ്രഖ്യാപിച്ച ഈ സന്ദർശനം, "ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക്" "പ്രതീക്ഷയുടെയും ഐക്യദാർഢ്യത്തിന്റെയും സന്ദേശം" കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ്.

സോവറിൻ ഓർഡർ ഓഫ് മാൾട്ടയുടെ ഗ്രാൻഡ് ഹോസ്പിറ്റലർ ഫ്രാ. അലസ്സാൻഡ്രോ ഡി ഫ്രാൻസിസും ഒരു പ്രതിനിധി സംഘവും കർദ്ദിനാൾ പിസബല്ലയോടൊപ്പം അവിടെ സന്ദർശനം നടത്തി. പ്രാദേശിക സമൂഹത്തോടൊപ്പം അർപ്പിച്ച ദിവ്യബലിക്ക് നേതൃത്വം നൽകിയ ശേഷം, പാത്രിയർക്കീസ് സെന്റ്  പോർഫിറിയസ് ഓർത്തഡോക്സ് ഇടവകയും സന്ദർശിച്ചു.

ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനായി ലത്തീൻ പാത്രിയാർക്കേറ്റും സോവറിൻ ഓർഡർ ഓഫ് മാൾട്ടയും സംഘടിപ്പിച്ച മാനുഷിക ദൗത്യത്തിന്റെ ആദ്യ ചുവടുവെപ്പാണ് ഈ സന്ദർശനം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2024, 13:25