തിരയുക

കുട്ടികളുടെ ലോകദിനാചരണം മെയ് 25-26- 2024 കുട്ടികളുടെ ലോകദിനാചരണം മെയ് 25-26- 2024 

കുഞ്ഞുങ്ങൾക്കായുള്ള പ്രഥമ ലോകദിനം, മെയ് 25-26!

“ഇതാ സകലവും ഞാൻ നവീകരിക്കുന്നു”- വെളിപാടിൻറെ പുസ്തകം ഇരുപത്തിയൊന്നാം അദ്ധ്യായം അഞ്ചാം വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത ഈ വാക്കുകളാണ് കുട്ടികളുടം പ്രഥമ ലോകദിനാചരണത്തിൻറെ വിചിന്തന പ്രമേയം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുട്ടികൾക്കായുള്ള പ്രഥമ ലോകദിനം മെയ് 25-26 തീയതികളിൽ ആഗോള സഭാതലത്തിൽ ആചരിക്കപ്പെടുന്നു.

ഈ ആചരണത്തിൻറെ വേദി മെയ് 25-ന് ശനിയാഴ്ച റോമിലെ ഒളിമ്പിക്ക് സ്റ്റേഡിയവും 26-ന്, ഞായറാഴ്ച വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണവും ആണ്.

ശനിയാഴ്ച ഒളിമ്പിക്ക് സ്റ്റേഡിയത്തിൽ വച്ച് കുട്ടികളുമായി കൂടിക്കാഴ്ച നടത്തുന്നതിനു പുറമെ പാപ്പാ പരിശുദ്ധതമ ത്രിത്വത്തിൻറെ തിരുന്നാൾ ദിനമായ ഞായാറാഴ്ച (26/05/24) കുട്ടികളുടെ ലോകദിനാചരണത്തോടനുബന്ധിച്ച് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ദിവ്യബലി അർപ്പിക്കും.

സാംസ്കാരിക-വിദ്യഭ്യാസ കാര്യങ്ങൾക്കായുള്ള റോമൻകൂരിയാ വിഭാഗമാണ് ഫ്രാൻസീസ് പാപ്പായുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ ദിനാചരണത്തിന് ചുക്കാൻ പിടിക്കുന്നത്. 2023 ഡിസംബർ 8-ന്, അമലോത്ഭവനാഥയുടെ തിരുന്നാൾ ദിനത്തിൽ, വെള്ളിയാഴ്ച, വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഈ ദിനാചരണം പ്രഖ്യാപിച്ചത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾ ഈ ആചരണത്തിൽ പങ്കെടുക്കുന്നു.

“ഇതാ സകലവും ഞാൻ നവീകരിക്കുന്നു”- വെളിപാടിൻറെ പുസ്തകം ഇരുപത്തിയൊന്നാം അദ്ധ്യായം അഞ്ചാം വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത ഈ വാക്കുകളാണ് ഈ ദിനാചരണത്തിൻറെ വിചിന്തന പ്രമേയം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2024, 12:56