നൈജീരിയയിലെ  ഒരു ഗ്രാമം നൈജീരിയയിലെ ഒരു ഗ്രാമം  

ഫാ. ഗബ്രിയേൽ ഉക്കെ മോചിതനായി

നൈജീരിയയിൽ ആയുധധാരികളായ ഭീകരവാദികൾ തടവിലാക്കിയ ഫാ. ഗബ്രിയേൽ ഉക്കെ മോചിതനായി

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

നൈജീരിയയിൽ ആയുധധാരികളായ ഭീകരവാദികൾ തടവിലാക്കിയ ഫാ. ഗബ്രിയേൽ ഉക്കെ മോചിതനായി. നൈജീരിയയിലെ കടുന പ്രവിശ്യയിലെ സാങ്കോ കാറ്റാഫ് ഇടവക വികാരി ഫാ. ഗബ്രിയേൽ ഉക്കെയെ കഴിഞ്ഞ  ഞായറാഴ്ച്ചയാണ് ഒരു സംഘം ആയുധാരികളായ ആളുകൾ  വൈദികമന്ദിരത്തിലേക്ക് അതിക്രമിച്ചുകടന്ന്  തട്ടിക്കൊണ്ടുപോയത്. 

സർക്കാരിന്റെയും, സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമയബന്ധിതമായ ശ്രമങ്ങളാണ്, ഫാ. ഗബ്രിയേലിന്റെ മോചനം ഉടനടി സാധ്യമാക്കിയതെന്നും, ദൈവത്തിനും, സഹകരിച്ച ഉദ്യോഗസ്ഥർക്കും  പ്രത്യേകമായ നന്ദി അർപ്പിക്കുന്നുവെന്നും, കഫൻചാൻ രൂപതയുടെ മാധ്യമ ഡയറക്ടർ ഫാ. ഗബ്രിയേൽ ഒകാഫോർ പറഞ്ഞു.

മെയ് മാസത്തിൽ ഇത് പോലെ രണ്ട്‌ വൈദികരെ ഭീകരവാദികൾ തട്ടിക്കൊണ്ടുപോകുകയും തുടർന്ന് ഏതാനും ചില ദിവസങ്ങൾക്കു ശേഷം മോചിപ്പിക്കുകയും ചെയ്തിരുന്നു.  നിരപരാധികൾക്കെതിരെ വർധിച്ചുവരുന്ന ഇത്തരം ഹീനകൃത്യങ്ങളെ അപലപിച്ചുകൊണ്ട് കഫൻചാൻ രൂപതയുടെ വികാരി ജനറാൾ ഫാ. ഇമ്മാനുവൽ കസാ ഫാവേയും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 June 2024, 10:42